ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധം; പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നു -ഇറാൻ
text_fieldsന്യൂഡൽഹി: ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുൽ മജീദ് ഹക്കീം ഇല്ലാഹി. ഇന്ത്യയിലെ തത്വശാസ്ത്ര പുസ്തകങ്ങൾ ഇറാനിൽ പഠിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗണിതം, ആസ്ട്രോണമി, മെഡിസിൻ എന്നീ മേഖലകളിലെ പുരോഗതി ഇറാനിൽ പഠിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചബഹാർ തുറമുഖത്തിൽ ഇന്ത്യ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. ഇറാനുമേൽ ചുമത്തിയ തീരുവകളിൽ ചിലർ ദേഷ്യത്തിലാണ്. എന്നാൽ, മറ്റ് ചിലർ ഇത് പുതിയ അവസരങ്ങളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ സാഹചര്യം ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പറയുന്നത് പോലെയല്ല. മാധ്യമങ്ങൾ ഉൾപ്പടെ ഭാവനാപരമായ കാര്യങ്ങളാണ് ഇറാനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇറാനിൽ ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ നടന്ന കലാപങ്ങളിൽ ചില ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് പ്രവചിക്കാനാവില്ല. ആദ്യം ഇറാനിലെ സിവിലയൻസിനെയും പൊലീസുകാരേയും ബിസിനസുകാരേയും ആക്രമിച്ച് അവർ കൊല്ലപ്പെടുത്തി. യു.കെയിലേയും യു.എസിലേയും യുറോപ്യൻ രാജ്യങ്ങളിലേയും ചില സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ തീരത്തേക്ക് യു.എസ് യുദ്ധക്കപ്പലുകൾ; ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്
വാഷിങ്ടൺ: ഭരണകൂടത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഇറാന്‍റെ സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ അടുത്തുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാനിൽ 5000 ത്തോളം പേർ കൊല്ലപ്പെട്ടു എന്ന മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.
ഇറാൻ- യു.എസ് ബന്ധം കൂടുതൽ വഷളാക്കുന്ന നടപടിയാണിത്. ഇറാനിൽ ഇന്‍റർനെറ്റ് ബന്ധം പൂർണമായും വിഛേദിച്ച സാഹചര്യത്തിൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ഒരു സംഘം അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ ഒരു കരുതലിന് വേണ്ടി അയച്ചതാണെന്നും സ്ഥിതി മോശമായാൽ ഉപയോഗിക്കുമെന്നും വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.
ഇതുവരെ ഒരു ആക്രമണവും നടന്നിട്ടില്ലെങ്കിലും സൈനിക ആക്രമണ സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നാണ് ഇതിനർത്ഥം എന്ന് വിദഗ്ദ്ധർ പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിൽ ട്രംപ് ശ്രദ്ധാലുവായിരിക്കുമെന്നും ഇത്രയും സൈനിക സന്നാഹം ഉപയോഗിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്‍റെ സാധ്യത ഉണ്ടെന്നും ആഗോള സുരക്ഷാ സംഘടനകളും ആശങ്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

