Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഹ്​സിൻ ഫഖ്​രിസാദെ​ വധത്തിൽ ഇസ്രായേലിനോട് ഇറാൻ ​എങ്ങനെ പകവീട്ടും?
cancel
Homechevron_rightNewschevron_rightWorldchevron_rightമുഹ്​സിൻ ഫഖ്​രിസാദെ​...

മുഹ്​സിൻ ഫഖ്​രിസാദെ​ വധത്തിൽ ഇസ്രായേലിനോട് ഇറാൻ ​എങ്ങനെ പകവീട്ടും?

text_fields
bookmark_border



ആണവ ശാസ്​ത്രഞ്​ജൻ മുഹ്​സിൻ ഫഖ്​രിസാദെ കൊല്ലപ്പെട്ടതിൽ നടുങ്ങിയിരിക്കുകയാണ്​ ഇറാൻ. തങ്ങളുടെ ആണവ പദ്ധതികളുടെ 'മാസ്​റ്റർ ബ്രൈയ്​ൻ' സ്വന്തം രാജ്യത്ത്​ വച്ച് തന്നെ​ ഇസ്രായേൽ-അമേരിക്ക ചാര സംഘം വെടിവെച്ചു​െകാന്നതിൽ പകരം വീട്ടുമെന്ന് ഇറാൻ​ പ്രഖ്യാപിച്ചു കഴിഞ്ഞു​.

2003 മുതൽ ഇറാൻ സൈനിക മന്ത്രാലയത്തിൽ ഗവേഷണങ്ങൾക്ക്​ നേതൃത്വം കൊടുക്കുന്ന ഈ ഭൗതിക ശാസ്​ത്ര പണ്ഡിതനെ നേരത്തെ തന്നെ ഇസ്രായേലും അമേരിക്കയും ഉന്നംവച്ചിരുന്നു.

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡോണൾഡ്​ ട്രംപിൻെറ പരാജയത്തിൽ ശരിക്കും കണക്കുകൂട്ടൽ തെറ്റിച്ചത്​ ഇസ്രായേലിനെയാണ്​. ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ഇസ്രായേൽ ഭരണകൂടം ട്രംപിനു മേൽ പലതവണ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, മറ്റൊരു ലോകയുദ്ധത്തിലേക്ക്​ അത്​ എത്തിക്കുമെന്ന്​ ഉപദേശം ലഭിച്ചതോടെ അമേരിക്ക പിന്മാറുകയായിരുന്നു. ട്രംപ്​ ഔദ്യോഗികമായി ജനുവരിയിൽ പടിയിറങ്ങാനിരിക്കെ, ഇങ്ങനെയൊരു ഓപറേഷൻ നടത്തൽ ഇസ്രായേലിൻെറ ആവശ്യകതയുമായിരുന്നു. ഇറാനുമായി നല്ല ബന്ധംമാത്രയിരിക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ തന്നെ പുതിയ പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞിരുന്നതിനാൽ, ലോകസമവാക്യങ്ങൾ മാറുന്നതിനു മുന്നെ ഇറാൻെറ ആണവ ബുദ്ധിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്രായേൽ താൽക്കാലികമായി വിജയിക്കുകയും ചെയ്​തു.

ഇ​റാ​െൻറ ആ​ണ​വ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്ഞ​നാ​യ മു​ഹ്​​സി​ൻ ഫ​ഖ്​​രി​സാ​ദെ​യു​ടെ കൊ​ല​ക്ക്​ പി​റ​കി​ൽ ഇ​സ്രാ​യേ​ലി​െൻറ കൂ​ലി​പ്പ​ട​യാ​ണെ​ന്ന്​​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി ആവർത്തിച്ച്​ ആ​രോ​പി​ച്ചു കഴിഞ്ഞു. ഫ​ഖ്​​രി​സാ​ദെ​യു​ടെ ​കൊ​ല​പാ​ത​കം​കൊ​ണ്ട്​ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​ക​ൾ താ​ഴോ​ട്ട്​ പോ​കി​ല്ലെന്നും അ​ദ്ദേ​ഹ​ത്തി​െൻറ ര​ക്ത​സാ​ക്ഷ്യ​ത്തി​ന്​ ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ മ​റു​പ​ടി ന​ൽ​കു​മെ​ന്നും റൂ​ഹാ​നി പ്രഖ്യാപിച്ചു. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്​​ത​വ​ർ​ക്കും അ​തി​ന്​ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​​വ​​ർ​ക്കും 'വ്യ​ക്ത​മാ​യ ശി​ക്ഷ' ന​ൽ​കു​ന്ന​തി​നാ​ണ്​ രാ​ജ്യം ഇനി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന്​ ഇറാൻ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇൗയും പ്രതികരിച്ചു.

ഇറാൻെറ പ്രതികരണം ചൂണ്ടികാട്ടി ലോകം മറ്റൊരു യുദ്ധത്തിലേക്ക്​ നീങ്ങുന്നുവെന്ന്​ പറയുന്നവരുണ്ട്​. എന്നാൽ, ഇസ്രായേലിനെതിരെ പെ​ട്ടൊന്നൊരു സൈനിക തിരിച്ചടി നിലവിലെ അവസ്​ഥയിൽ ഇറാന്​ കഴിയില്ലെന്നാണ്​ മിഡ്​ലീസ്​റ്റ്​ നിരീക്ഷകർ പറയുന്നത്​. പ്രത്യേകിച്ച്​ സൗദി-യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രായേൽ നേരിട്ട്​ 'സൗഹൃദം' സ്​ഥാപിച്ചതിനാൽ. മിഡ്​ലീസ്​റ്റിലെ രാഷ്​ട്രീയ മാറ്റങ്ങൾ കൂടി ഉൾ​െകാണ്ടു മാത്രമെ ഇറാന്​ ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ. നേരത്തെയും ഇസ്രായേൽ, ഇറാൻ പ്രമുഖരെ വധിച്ചിട്ടുണ്ടെങ്കിലും തിരിച്ചടിക്കുമെന്ന്​ വാദിച്ചതല്ലാതെ നടന്നിരുന്നില്ല.


ഇറാനിൽ ശാസ്​ത്രഞ്​ജന്മാർ കൊല്ലെപ്പെടുന്നത്​ ഇതാദ്യമായല്ല. പ​തി​റ്റാ​ണ്ടി​നി​ടെ ഒ​​ട്ടേ​റെ മു​തി​ർ​ന്ന ഇ​റാ​ൻ ശാ​സ്​​ത്ര​ജ്ഞ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചി​ല വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ഇ​തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന​യ​ച്ച ക​ത്തി​ൽ യു.​എ​ന്നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ മാ​ജി​ദ്​ ത​ഖ​ത്​ റ​വ​ഞ്ചി ആ​രോ​പി​ച്ചിരുന്നു.

മാസങ്ങൾക്ക്​ മുമ്പ്​, ഇറാൻെറ സൈനിക തലവൻ ഖാസിം സുലൈമാനിയെ ഇറാഖ്​ കേന്ദ്രമായുള്ള അമേരിക്കൻ സൈനിക വ്യൂഹം വധിച്ചപ്പോൾ ഇറാൻ തിരിച്ചടിച്ചിരുന്നു. ട്രംപിൻെറ ഉത്തരവ്​ പ്രകാരമായിരുന്നു ആക്രമണം. ദിവസങ്ങൾക്കുള്ളിൽതന്നെ അതിന്​ ഇറാൻ തിരിച്ചടി നൽകിയത്​ അമേരിക്കയെ ഞെട്ടിച്ചിരുന്നു. എന്നാൽ, മുഹ്​സിൻ വധത്തിൽ നേരിട്ടുള്ള ആക്രമണത്തിനേക്കാൾ ഇറാൻ ശ്രമിക്കുക നയതന്ത്ര യുദ്ധത്തിനായിരിക്കുമെന്ന്​ പശ്ചിമേഷ്യൻ ഗവേഷകൻ അബ്ബാസ്​ അൽസാനി നിരീക്ഷിക്കുന്നു.

സംഘർഷം സൃഷ്​ടിച്ച്​ ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​നു​ള്ള നി​യു​ക്ത യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​െൻറ ശ്ര​മ​ങ്ങ​ളെ ഇല്ലാതാക്കാനാണ്​ ഈ വധംകൊണ്ട്​ ഇസ്രായേൽ ഉദ്ദേശിച്ചതെന്നും നിരീക്ഷിക്കുന്നവരുണ്ട്​. ബൈ​ഡ​ൻ അ​ധി​കാ​ര​മേ​റാ​നി​രി​ക്കെ ന​ട​ന്ന കൊ​ല​യു​ടെ സ​മ​യം ക​ൃ​ത്യ​മാ​യി നി​ർ​ണ​യി​ച്ച്​ ന​ട​ന്ന​താ​ണെ​ന്ന്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ ഇ​റാ​ൻ കാ​ര്യ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന റോ​ബ​ർ​ട്ട്​ മാ​ല്ലേയും ക​രാ​ർ സം​ബ​ന്ധി​ച്ച്​ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്താ​നു​ള്ള ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​െൻറ ശ്ര​മ​ങ്ങ​ളെ ത​ട​യാ​നു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ ആ​സൂ​ത്രി​ത കൊ​ല​യെ​ന്ന്​ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ലി​െൻറ വി​ദേ​ശ​കാ​ര്യ സ​ഹ ചെ​യ​ർ കാ​ൾ ബി​ലി​ഡ്​​തും​ പ​റ​യുന്നു​.

വെ​ള്ളി​യാ​ഴ്​​ച തെ​ഹ്​​റാ​ന്​ കി​ഴ​ക്കു​ള്ള അ​ബ്​​സ​ർ​ദ്​ ഗ്രാ​മ​ത്തി​ലെ റോ​ഡി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ലാ​ണ്​ ഫ​ഖ്​​രി​സാ​ദെ കൊ​ല്ല​പ്പെ​ട്ട​ത്. വി​റ​കി​നു​ള്ളി​ൽ സ്​​ഫോ​ട​ക വ​സ്​​തു ഒ​ളി​പ്പി​ച്ച ട്ര​ക്ക്​ ഫ​ഖ്​​രി​സാ​ദെ സ​ഞ്ച​രി​ച്ച കാ​റി​ന്​ സ​മീ​പം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സാ​യു​ധ​രാ​യ ആ​ക്ര​മി​ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​െൻറ സു​ര​ക്ഷ ഭ​ട​ന്മാ​ർ ഏ​റ്റു​മു​ട്ടി. ​ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫ​ഖ്​​രി​സാ​ദെ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​നും സു​ര​ക്ഷ ഭ​ട​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യ നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രു ചാ​വേ​ർ പി​ന്നീ​ടും കൊ​ല്ല​പ്പെ​ട്ട​താ​യാണ്​ റി​പ്പോ​ർ​ട്ട്​.

ഇറാൻ പ്രതിരോധ മന്ത്രാലയത്തി​െൻറ റിസർച്ച്​ ആൻറ്​ ഇന്നൊവേഷൻ ഓർഗനൈസേഷൻ വിഭാഗത്തി​െൻറ തലവനായിരുന്നു ഫഖ്​രിസദേ. 63 കാരനായ ഇയാൾ ഇറാനിലെ റെവല്യൂഷണറി ഗാർഡിലെ അംഗവും മിസൈൽ നിർമാണ വിദഗ്ധനുമായിരുന്നു. അതിനാൽ ഇസ്രായേലി രഹസ്യ സേന അദ്ദേഹത്തെ ഇല്ലാതാക്കാൻ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. ഇറാ​െൻറ രഹസ്യ ആണവായുധ പദ്ധതികൾക്ക് പിന്നിൽ ഫഖ്​രിസാദേയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളും കരുതുന്നു.

ഇറാ​െൻറ ആണവ പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ ഫഖ്​രിസാദേയുടെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു. ''ഈ പേര്​ ഓർമ്മിക്കുക'' എന്നായിരുന്നു നെതന്യാഹ​ു പറഞ്ഞത്​. എന്നാൽ ഫഖ്​രിസാദേ വധത്തെ കുറിച്ച്​ ഇസ്രായേൽ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

ആധുനിക ശാസ്ത്രങ്ങളിലേക്കുള്ള ഇറാ​െൻറ പ്രവേശനം തടയുന്നതിനുള്ള ശ്രമമാണ്​ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു. നിലവിൽ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും സലാമി പറഞ്ഞു.

ഇറാൻ യുറേനിയം സമ്പുഷ്​ടീകരണത്തി​െൻറ അളവ് വർധിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ആണവ ശാസ്​ത്രജ്ഞ​െൻറ കൊലപാതകം. യുറേനിയം സമ്പുഷ്​ടീകരണം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും പ്രധാന ഘടകമാണ്. ആറ് ലോകശക്തികളുമായുള്ള 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്​ടീകരണത്തി​ന്​ പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് 2018 ൽ കരാർ ഉപേക്ഷിച്ചതോടെ ഇറാനും പരിധി സംബന്ധിച്ച കരാറുകളിൽ നിന്ന് പിന്മാറിയിരുന്നു.

ഇതോടെയാണ്​ ഇസ്രായേൽ, ഇറാൻെറ ആണവ പദ്ധതികൾ എന്തു വിലകൊടുത്തും തകർക്കാൻ ലക്ഷ്യമിട്ടിരുന്നത്​. ഇറാനെതിരെ നേരിട്ടുള്ള ആക്രമണത്തിന്​ കോപ്പുകൂട്ടിയെങ്കിലും അമേരിക്ക തന്നെ പിന്തുണക്കാതിരുന്നതോടെ ഇസ്രായേലിൻെറ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.

അവലബം: അൽജസീറ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranIsraelMohsen Fakhrizadeh
Next Story