Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ മരണം; അനുശോചനം രേഖപ്പെടുത്തി ഹമാസ്

text_fields
bookmark_border
ഗസ്സയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ മരണം; അനുശോചനം രേഖപ്പെടുത്തി ഹമാസ്
cancel

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഫലസ്തീൻ ക്രിസ്ത്യൻ സ്ത്രീകളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഹമാസ്. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിനാണ് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഖലീലുൽ ഹയ്യ അനുശോചനം അറിയിച്ചത്.

ശനിയാഴ്ച പുലർച്ചെ ഗസ്സ സിറ്റിയിലെ ഇവരുടെ ഫ്ലാറ്റിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ ഉമ്മ് മൈക്കിൾ എന്നറിയപ്പെടുന്ന മൈസ അബു ദാവൂദും, ഉമ്മ് ഫൗദ് എന്നറിയപ്പെടുന്ന മകൾ മേരി ഹാഫെസ് മൈക്കിൾ അൽ നജ്ജാറുമാണ്.

ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിലെ ബിഷപ്പ് അലക്സിയോസിനാണ് ഖലീലുൽ ഹയ്യ സന്ദേശം അയച്ചത്. ഞായറാഴ്ച ഖുദ്‌സ് പ്രസ് ആണ് ഈ സന്ദേശം പുറത്തുവിട്ടത്. കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങളോടും, ഗസ്സയിലെയും ഫലസ്തീനിലെയും ക്രിസ്ത്യാനികളോടും ബിഷപ്പ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ഈ നഷ്ടം എല്ലാ ഫലസ്തീനികൾക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ദുഃഖം ഞങ്ങളുടെ ദുഃഖവും, നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയുമാണ്. എല്ലാ ഫലസ്തീനികളും ഒരു കുടുംബമാണ്, ഈ മണ്ണിലും, ജന്മനാട്ടിലും, വിധിയിലും ഞങ്ങൾ പങ്കാളികളാണ്’ ഖലീലുൽ ഹയ്യ സന്ദേശത്തിൽ പറഞ്ഞു.

ഇസ്രയേൽ ആക്രമണം പള്ളിയും പള്ളിയും തമ്മിൽ വേർതിരിക്കുന്നില്ല ഗസ്സയിലെ ഇന്നത്തെ ഫലസ്തീൻ ദുരിതം ഒന്നാണെന്നും, അത് മുസ്ലീങ്ങളെന്നോ ക്രിസ്ത്യാനികളെന്നോ വേർതിരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ ആക്രമണങ്ങൾ ഒരു പള്ളിയും ഒരു ചർച്ചും തമ്മിൽ വേർതിരിക്കുന്നില്ല, അതുപോലെ തന്നെയാണ് ഞങ്ങളുടെ ദുരിതവും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനത, അവരുടെ എല്ലാ വൈവിധ്യങ്ങളോടും കൂടി, തങ്ങളുടെ മണ്ണിനോടും അവകാശങ്ങളോടും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള ആഗ്രഹങ്ങളോടും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ഉമ്മ് മൈക്കിളും ഉമ്മ് ഫൗദും ഗസ്സയിലെ കഷ്ടപ്പാടുകൾക്കിടയിലും തങ്ങളുടെ സഹ ഫലസ്തീനികൾക്കൊപ്പം ജീവിച്ചവരായിരുന്നു. അവരുടെ വിശപ്പും ദുരിതവും പങ്കുവെച്ച്, സമൂഹത്തെ സേവിച്ചാണ് അവർ ജീവിച്ചതെന്ന് ഖലീലുൽ ഹയ്യ അനുസ്മരിച്ചു.

അവരുടെ മരണം ആഴത്തിലുള്ള ദുഃഖം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും ലഭിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു. ഗസ്സയിലെയും ഫലസ്തീനിലെയും ജനങ്ങളെ സംരക്ഷിക്കാനും, അവരുടെ ദുരിതം അവസാനിപ്പിക്കാനും, ഫലസ്തീനികൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും സമാധാനവും ലഭിക്കാനും അദ്ദേഹം പ്രാർത്ഥിച്ചു.

അതേസമയം, ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം 800ലധികം ഫലസ്തീൻ അധ്യാപകർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hamas Mourns Gaza Christian Women
Next Story