Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപരോധം നീക്കിയാൽ ഹുർമുസ് തുറക്കാമെന്ന് ഇറാൻ; സം​​ഘ​​ർ​​ഷം ഒ​​ഴി​​വാ​​ക്കാ​​ൻ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളു​​ടെ സ​​മാ​​ധാ​​ന​​നീ​​ക്കം

text_fields
bookmark_border
iran
cancel

തെ​​ഹ്റാ​​ൻ: യു.​​എ​​സും ഇ​​റാ​​നും ത​​മ്മി​​ൽ വീ​​ണ്ടും യു​​ദ്ധം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​ൻ സ​​മ​​ഗ്ര സ​​മാ​​ധാ​​ന​​ക​​രാ​​റി​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ. ഇ​​റാ​​നു​​മേ​​ലു​​ള്ള സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ങ്ങ​​ൾ നീ​​ക്കു​​ക, ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഹു​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വീ​​ണ്ടും തു​​റ​​ക്കു​​ക, യ​​മ​​നി​​ലെ ഹൂ​​തി സേ​​ന​​യു​​ടെ സാ​​ന്നി​​ധ്യം കു​​റ​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണ് ച​​ർ​​ച്ച​​ക​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു.

സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ച്ച് നാ​​ലു ദി​​വ​​സ​​ത്തി​​ന​​കം ഹു​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ഇ​​റാ​​ൻ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഉ​​പ​​രോ​​ധ​​ങ്ങ​​ൾ നീ​​ക്കി ഏ​​ഴു ദി​​വ​​സ​​ത്തി​​ന​​കം ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കാ​​മെ​​ന്ന മു​​ൻ​​നി​​ല​​പാ​​ടി​​ലാ​​ണ് ഇ​​റാ​​ൻ ഇ​​ള​​വ് വ​​രു​​ത്തി​​യ​​ത്. ഇ​​റാ​​ൻ ദേ​​ശീ​​യ സു​​ര​​ക്ഷാ കൗ​​ൺ​​സി​​ൽ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി അ​​ലി ബാ​​ഖി​​രി​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, ഉ​​പ​​രോ​​ധ​​ങ്ങ​​ൾ നീ​​ക്കു​​ന്ന​​തി​​ന് ഉ​​റ​​പ്പു​​ള്ള വ്യ​​വ​​സ്ഥ​​ക​​ൾ വേ​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഇ​​റാ​​ൻ.

സ​​മാ​​ധാ​​ന ച​​ർ​​ച്ച​​ക​​ളി​​ലെ പു​​രോ​​ഗ​​തി അ​​മേ​​രി​​ക്ക നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​റാ​​നി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ വി​​ട്ടു​​വീ​​ഴ്ച​​ക​​ൾ വേ​​ണ​​മെ​​ന്നാ​​ണ് വാ​​ഷി​​ങ്ട​​ണി​​ന്റെ ആ​​വ​​ശ്യം. യു.​​എ​​ന്നി​​ന്റെ ആ​​ണ​​വ പ​​രി​​ശോ​​ധ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ഇ​​റാ​​നി​​ലേ​​ക്ക് വീ​​ണ്ടും പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ അ​​മേ​​രി​​ക്ക മു​​ന്നോ​​ട്ടു​​വെ​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. ന്യൂ​​യോ​​ർ​​ക്കി​​ൽ ഇ​​റാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി അ​​ബ്ബാ​​സ് അ​​റാ​​ഗ്ചി​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ബ്രി​​ട്ടീ​​ഷ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി എ​​ഡ് മി​​ലി​​ബാ​​ൻ​​ഡ് ആ​​ണ​​വ പ​​രി​​ശോ​​ധ​​ന​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​ണ​​വ പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് ത​​ത്ത്വ​​ത്തി​​ലു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്കു മാ​​ത്ര​​മേ ത​​യാ​​റു​​ള്ളൂ​​വെ​​ന്നാ​​ണ് ഇ​​റാ​​ന്റെ നി​​ല​​പാ​​ട്.

പുതിയ നയതന്ത്ര നീക്കങ്ങൾ യു.എസും സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് ​ജെ.ഡി ​വാൻസ് ഇ​​റാ​​ന്റെ പ​​ര​​മോ​​ന്ന​​ത ദേ​​ശീ​​യ സു​​ര​​ക്ഷാ കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി മു​​ഹ്സി​​ൻ റ​​സാ​​ഈയുമായി കുടിക്കാഴ്ചക്കായി ബന്ധപ്പെട്ടു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്റെ അനുമതിയോടെ വാൻസ് ചില നീക്കങ്ങൾ നടത്തുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.

അ​​തേ​​സ​​മ​​യം, യ​​മ​​നി​​ലെ സം​​ഘ​​ർ​​ഷം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള ന​​യ​​ത​​ന്ത്ര​​ശ്ര​​മ​​ങ്ങ​​ളും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. സൗ​​ദി അ​​റേ​​ബ്യ, തു​​ർ​​ക്കി​​യ, പാ​​കി​​സ്താ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഉ​​ന്ന​​ത​​ത​​ല പ്ര​​തി​​നി​​ധി​​സം​​ഘം തെ​​ഹ്റാ​​നി​​ലെ​​ത്തി ഇ​​റാ​​ൻ നേ​​തൃ​​ത്വ​​വു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. യ​​മ​​ൻ സം​​ഘ​​ർ​​ഷം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ദി​​യു​​ടെ ഉ​​പാ​​ധി​​ക​​ളും ദീ​​ർ​​ഘ​​കാ​​ല പ്രാ​​ദേ​​ശി​​ക സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​വു​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ച​​ർ​​ച്ച​​യാ​​യ​​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gulf Countries Initiate Peace Talks to Prevent Regional Conflict Escalation
Next Story