Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഗെറ്റര്‍'- പുതിയ...

'ഗെറ്റര്‍'- പുതിയ സമൂഹമാധ്യമ ആപ്പുമായി ട്രംപും ടീമും; 'ഗട്ടര്‍' എന്ന് പേരിടാമായിരുന്നെന്ന് നെറ്റിസണ്‍സ്

text_fields
bookmark_border
trump gettr 721
cancel

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് കാട്ടി ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് വെല്ലുവിളിച്ചാണ് ട്രംപ് ഇതിനെ നേരിട്ടത്. മാസങ്ങള്‍ പിന്നിട്ടിട്ടും ട്രംപിന്റെ സ്വന്തം സമൂഹമാധ്യമം പുറത്തുവന്നിരുന്നില്ല. അതിനിടെ, എല്ലാവരും മറന്നുതുടങ്ങിയ വേഡ്പ്രസ് ബ്ലോഗില്‍ ട്രംപ് സജീവമായെങ്കിലും ദയനീയ പരാജയമായി മാറി. എന്നാല്‍, ഒടുവില്‍ ട്രംപിന്റെ ടീം സ്വന്തം സോഷ്യല്‍ മീഡിയ പുറത്തിറക്കിയിരിക്കുകയാണ്. 'ഗെറ്റര്‍ (GETTR)' എന്നാണ് ആപ്പിന് പേരിട്ടത്.

ട്രംപിന്റെ മുന്‍ വക്താവായിരുന്ന ജേസണ്‍ മില്ലറാണ് ഗെറ്ററിനെ നയിക്കുന്നത്. ഏതാണ്ട് ട്വിറ്ററിന് സമാനമാണ് ഗെറ്ററെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പുതിയ പ്ലാറ്റ്‌ഫോം വന്നതോടെ കടുത്ത ട്രംപ് അനുയായികള്‍ ആഹ്ലാദത്തിലാണ്.


'റദ്ദാക്കല്‍ സംസ്‌കാരത്തെ ചെറുക്കുക, സാമാന്യബുദ്ധിയെ പ്രോത്സാഹിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമൂഹമാധ്യമ കുത്തകകളെ വെല്ലുവിളിക്കുക, ആശയങ്ങളുടെ യഥാര്‍ഥ വിപണി സൃഷ്ടിക്കുക' എന്നിവയാണ് ഗെറ്റര്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി വിവരിക്കുന്നത്.

ഗെറ്റര്‍ അക്കൗണ്ട് വഴി ട്രംപ് ഉടന്‍ സമൂഹമാധ്യമ വഴിയിലേക്ക് തിരിച്ചെത്തുമെന്നാണ് ട്രംപ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ട്രംപിന്റെ ടീമിന്റെ പുതിയ നീക്കങ്ങളെ പരിഹസിച്ച് ഒരു വിഭാഗം നെറ്റിസണ്‍സ് രംഗത്തെത്തി. 'ഗെറ്റര്‍' എന്നതിനേക്കാള്‍ നല്ലത് 'ഗട്ടര്‍' എന്ന പേരായിരുന്നുവെന്ന് പലരും പരിഹസിക്കുന്നു. ട്രംപും, ഗെറ്റര്‍ ലോഞ്ച് ചെയ്ത ജേസണ്‍ മില്ലറും ലൈംഗികാരോപണങ്ങള്‍ നേരിടുന്നവരാണെന്നും 'get her' എന്നാണോ പേരു കൊണ്ട് ഉദ്ദേശിച്ചതെന്നും ചിലര്‍ ചോദിക്കുന്നു. ആപ്പിന് 'molester' എന്ന് പേരിടാമായിരുന്നെന്നും നിര്‍ദേശമുണ്ട്.

ഫ്രം ദ ഡെസ്‌ക് ഓഫ് ഡോണള്‍ഡ് ട്രംപ് എന്ന പേരില്‍ നേരത്തെ ട്രംപ് ആരംഭിച്ച ബ്ലോഗ് ദയനീയ പരാജയമായിരുന്നു. ട്രംപിന്റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നിറഞ്ഞ ബ്ലോഗ് വേഡ്പ്രസിന്റെ പഴയ രൂപത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഒരു മാസം തികയവേ ബ്ലോഗ് പൂട്ടേണ്ടിവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald trumpGETTR
News Summary - GETTR Trump's team launches social media app, Internet says 'GUTTR' suits better
Next Story