Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കയിലെ ജാഫ്നയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂലൈയിൽ വിമാനസർവീസ്

text_fields
bookmark_border
flight
cancel
Listen to this Article

കൊളംബോ: ആഭ്യന്തര പ്രതിസന്ധികളിൽ ഉഴലുന്ന ശ്രീലങ്കയിലെ ടൂറിസം രംഗത്തിന് ഊർജം പകരാൻ ജാഫ്നയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ജൂ​ലൈയിൽ തന്നെ സർവീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രി നിർമൽ സിരിപാല ഡിസിൽവ അറിയിച്ചു.

ഈവർഷം കുറഞ്ഞത് എട്ടുലക്ഷം സഞ്ചാരികളെയാണ് ഇനി രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തമിഴ് ഭൂരിപക്ഷ മേഖലയായ ജാഫ്നയിലെ പലാലി വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത്. നിലവിൽ 75 സീറ്റുകളുള്ള വിമാനങ്ങൾ മാത്രമാകും സർവീസ് നടത്തുക.

റൺവേ വികസിപ്പിച്ചാൽ കൂടുതൽ വലിയ വിമാനങ്ങൾ ഇറങ്ങാനാകും. ഇതിന് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sri Lanka resume flights from Jaffna to India in July
Next Story