ഇറാനിലെ മാധ്യമ ഉടമ വെടിേയറ്റു മരിച്ചു
text_fieldsതെഹ്റാൻ: പേർഷ്യൻ ഭാഷയിലുള്ള ജെം ടെലിവിഷൻ കമ്പനിയുടെ സ്ഥാപകൻ സഇൗദ് കരീമിയാൻ (45) ഇസ്തംബൂളിൽ വെടിയേറ്റു മരിച്ചു. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിക്കവെയാണ് കൊലപാതകം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പിന്നീട് കത്തിയ നിലയിൽ കണ്ടെത്തി.
മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് വെടിയുതിർത്തത്. സുഹൃത്തും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്്. സംഭവത്തെക്കുറിച്ച് തുർക്കി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേ ഇറാനെതിരെ കുപ്രചാരണങ്ങൾ നടത്തിയെന്ന കേസിൽ ഇദ്ദേഹെത്ത ആറുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ പരിപാടികളാണ് ജെം ടി.വി സംപ്രേഷണം ചെയ്തിരുന്നത്. ഇൗ പരിപാടികൾ ഇസ്ലാമിക വിരുദ്ധമാണെന്നും ടെലിവിഷൻ അധികൃതർ പാശ്ചാത്യ സംസ്കാരം ചാനലിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇറാൻ ആരോപിച്ചിരുന്നു.
