ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുമേൽ സമ്മർദം മുറുക്കി യു.എസ്
text_fieldsന്യൂയോർക്: അമേരിക്കയുടെ ഇറാൻ ഉപരോധം നവംബറിൽ കടുപ്പിക്കാനിരിക്കെ, ഇറാനിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പൂർണമായും തടയാനുള്ള സമ്മർദതന്ത്രങ്ങളുമായി യു.എസ്. പകരം സംവിധാനം ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ സൗഹൃദരാജ്യമായ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അത് ബാധിക്കില്ലെന്ന ആശ്വാസവാക്കുകളുമായി യു.എസ് പ്രസിഡൻറിെൻറ മുതിർന്ന നയതന്ത്രജ്ഞർ രംഗത്തെത്തി.
യു.എസ് നിർദേശത്തെ തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇതിനകം കുറവുവരുത്തിയ ഇന്ത്യയെ നവംബർ നാലിന് മുമ്പ് പൂർണമായി ഇറക്കുമതി നിർത്തുന്നതിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. െഎക്യരാഷ്ട്രസഭ അനുമതിയോടെയേ ഇതുപോലുള്ള പ്രശ്നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കൂ എന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. എന്നാൽ, ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവർക്ക് തങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ലഭ്യമാകില്ലെന്ന് അമേരിക്ക േലാകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് ബദൽ സൗകര്യമൊരുക്കുമെന്ന് ഏഷ്യൻ മേഖലക്കായുള്ള യു.എസ് പ്രിൻസിപ്പൽ െഡപ്യൂട്ടി അസി. സെക്രട്ടറി അലെയിസ് വെൽസ് പറഞ്ഞു. ഇറാനും ഇന്ത്യയും അഫ്ഗാനിസ്താനും ചേർന്നുള്ള ചാബഹാർ തുറമുഖ പദ്ധതിയെക്കുറിച്ച ചോദ്യത്തിന് അത് അടഞ്ഞ അധ്യായമാണെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
