തുർക്കിയുടെ അണക്കെട്ട് നിർമാണത്തിനെതിരെ ഇറാൻ പ്രസിഡൻറ് റൂഹാനി
text_fieldsതെഹ്റാൻ: ടൈഗ്രീസ്, യൂഫ്രടീസ് നദികളിൽ അണക്കെട്ട് നിർമിക്കാനുള്ള തുർക്കിപദ്ധതിയെ ശക്തമായെതിർത്ത് ഇറാൻ രംഗത്ത്. നിർമാണം നിർത്തിവെക്കാനാണ് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയെ മുഴുവൻ ദോഷകരമായി ബാധിക്കുന്നതാണ് അണക്കെെട്ടന്ന് റൂഹാനി ആരോപിച്ചു.
അണക്കെട്ട് നിർമാണത്തിനെതിരെ ആദ്യമായാണ് ഇറാൻ പ്രസിഡൻറ് പ്രതികരിക്കുന്നത്. എന്നാൽ, തുർക്കിയെ പേരെടുത്ത് പറയാതെയാണ് റൂഹാനി പ്രസ്താവന നടത്തിയത്. സിറിയയിലേക്കും ഇറാഖിലേക്കും ഒഴുകുന്ന രണ്ട് നദികളിൽ അണക്കെട്ട് നിർമിക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നായിരുന്നു റൂഹാനിയുടെ വാക്കുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
