Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാൾട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു
text_fieldsbookmark_border
ലണ്ടൻ: മാധ്യമപ്രവർത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാൾട്ടയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ രാജി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ജനുവരി 12ന് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് ഭരണകക്ഷിയായ ലേബർ പാർട്ടി തുടക്കം കുറിച്ചു.
2017ൽ കാർബോംബ് സ്ഫോടനത്തിൽ അഴിമതിവിരുദ്ധ മാധ്യമപ്രവർത്തകയായ ഡാഫനെ കറൗന ഗാലിസിയ കൊല്ലപ്പെട്ടതോടെയാണ് മാൾട്ടയിൽ സർക്കാറിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. സംഭവത്തിൽ, മാൾട്ട സർക്കാറിലെ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.
Next Story
