17 സി.ഐ.എ ചാരൻമാരെ പിടികൂടി; ചിലരെ വധിച്ചതായി ഇറാൻ
text_fieldsതെഹ്റാൻ: അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എക്കായി (സെൻട്രൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി) പ്രവർത്തിച്ച ശൃംഖല തകർത്തതായി ഇറാൻ. ചാരവൃത്തി നടത്തിയ 17 പേരെ പിടികൂടിയത ായും ഇവരിൽ ചിലർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തവും വിധിച്ചതായും ഇറാൻ ഇൻറലിജൻസ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ എല്ലാവരും ഇറാൻകാരാണ്.
പരസ്പര ബന്ധമില്ലാതെ സി.ഐ.എക്കായി വിവിധ മേഖലകളിൽ കരാറുകാരായും ഉപദേശകരായും പ്രവർത്തിക്കുകയായിരുന്നു ഇവർ. യു.എസ് വിസക്കായി അപേക്ഷിക്കാനെത്തിയപ്പോഴും വിസയുള്ളവർ അത് പുതുക്കാനെത്തിയപ്പോഴും അമേരിക്ക ചാരക്കെണിയിൽ വീഴ്ത്തുകയായിരുന്നു -ഇൻറലിജൻസ് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
