ഇറാൻ ആണവ കരാറിന് പിന്തുണ തുടരുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ
text_fieldsപാരിസ്: ഇറാനുമായുള്ള ആണവ കരാറിന് പിന്തുണ തുടരുമെന്നും കരാറിനെ ദുർബലമാക്കുന് ന നീക്കങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും യൂറോപ്യൻ രാജ്യങ്ങൾ. ആണവ കരാ റുമായി ബന്ധപ്പെട്ട യു.എസ്- ഇറാൻ സംഘർഷം ലഘൂകരിക്കാൻ സംഭാഷണത്തിന് തയാറാകണമെന ്നും അവർ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയനിലെ പ്രമുഖരായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവരാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
സംഘർഷം കുറക്കാനും പരസ്പരം സംഭാഷണത്തിലേർപ്പെടാനുമുള്ള സമയമായെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് പുറമെ ജർമൻ ചാൻസലർ അംഗല മെർകൽ, ബ്രിട്ടീഷ് കാബിനറ്റ് ഓഫിസ് ചുമതലയുള്ള മന്ത്രി ഡേവിഡ് ലിഡിങ്ടൺ എന്നിവരാണ് പ്രസ്താവനയിറക്കിയത്. പാരിസിൽ നടക്കുന്ന വാർഷിക ബാസ്റ്റില്ലെ സൈനിക പരേഡ് വീക്ഷിക്കാെനത്തിയ നേതാക്കൾ ഫ്രഞ്ച് പ്രസിഡൻറിെൻറ ഔദ്യോഗിക വസതിയായ എലിസി കൊട്ടാരത്തിൽ സമ്മേളിച്ചാണ് ആണവ കരാർ വിഷയത്തിൽ നയം വ്യക്തമാക്കിയത്.
തങ്ങളുടെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആേലാചിക്കാൻ കരാറിൽ പങ്കാളികളായ എല്ലാവരും തയാറാകണം. ഇറാനുമേൽ യു.എസ് ഏർപ്പെടുത്തിയ വിലക്കും ഇതേതുടർന്ന് കരാറിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കില്ലെന്ന ഇറാെൻറ നിലപാടും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതിനാൽ, കരാറിനെ ദുർബലമാക്കുന്ന നീക്കങ്ങളിൽനിന്ന് ഇറാൻ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ക്ഷമിച്ചിരിക്കുക എന്നതിനു പകരം തിരിച്ചടിക്കുകയാണ് മേയ് എട്ടു മുതൽ തങ്ങളുടെ നയമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. തങ്ങൾക്കെതിരായ ഉപരോധം നിർത്തിവെക്കാൻ തയാറാകുന്ന നിമിഷം തങ്ങൾ സംഭാഷണത്തിന് സന്നദ്ധമാണെന്നും വടക്കൻ ഖുറാസാൻ പ്രവിശ്യ സന്ദർശനത്തിനിടെ റൂഹാനി പറഞ്ഞു.