Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൂച്ചകളെ ഉമ്മ...

പൂച്ചകളെ ഉമ്മ വെക്കേണ്ട; കോവിഡ്​ പകരും

text_fields
bookmark_border
പൂച്ചകളെ ഉമ്മ വെക്കേണ്ട; കോവിഡ്​ പകരും
cancel

ലണ്ടൻ: പൂച്ചകളിൽ നിന്ന്​ മറ്റു പൂച്ചകൾക്ക്​ കോവിഡ്​ എളുപ്പം പകരുമെന്ന്​ ഗവേഷകർ. പലപ്പോഴും പൂച്ചകളിൽ കോവിഡ്​ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ശാസ്​ത്രജ്​ഞർ പറയുന്നു. മനുഷ്യരിൽ നിന്നാണ്​ കോവിഡ്​ പൂച്ചകളിലേക്ക്​ എത്തുന്നത്​. ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്​. എന്നാൽ ആരോഗ്യവിദഗ്​ധർ ആ സാധ്യത തള്ളിക്കളഞ്ഞിരിക്കയാണ്​.

മൃഗങ്ങളിലേക്ക്​ പരീക്ഷണശാലകളിൽ വെച്ച്​ വൈറസ്​ എളുപ്പത്തിൽ കുത്തിവെക്കാം. എന്നാൽ സാധാരണഗതിയിൽ അതേരീതിയിൽ കോവിഡ്​ മൃഗങ്ങളെ ബാധിക്കില്ലെന്ന്​ വൈറസ്​ വിദഗ്​ധൻ പീറ്റർ ഹാഫ്​മാൻ പറഞ്ഞു. അതേസമയം, പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ്​ ശരീരത്തിലെത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാഫ്​മാനും സഹപ്രവർത്തകരും വിസ്​കോൻസിൻ സ്​കൂൾ ഓഫ്​ വെറ്ററിനറി മെഡിസി​​െൻറ സഹായത്തോടെ നടത്തിയ പരീക്ഷണഫലം ന്യൂ ഇംഗ്ലണ്ട്​ ജേണൽ ഓഫ്​ മെഡിസിനിലാണ്​ പ്രസിദ്ധീകരിച്ചത്​. കോവിഡ് രോഗിയെയും മനുഷ്യരിൽ നിന്ന്​ രോഗം പകർന്ന മൂന്ന്​ പൂച്ചകളെയുമാണ്​ പരീക്ഷണവിധേയമാക്കിയത്​.  അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ്​ പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല. യു.എസിൽ കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newslab testCatssymptoms#Covid19
News Summary - Cats with no symptoms spread Covid-19 to other cats in lab test - World news
Next Story