You are here

ഇറാന്‍റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ

10:08 AM
14/07/2019

​ലണ്ട​ന്‍: പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമാണ് ഉപാധി. ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ജൂ​ൈ​ല 14ന്​ ​ജി​ബ്രാ​ള്‍ട്ട​ര്‍ ക​ട​ലി​ടു​ക്കി​ല്‍നി​ന്നാ​ണ്​ ഇ​റാ​​​െൻറ സൂ​പ്പ​ര്‍ ടാ​ങ്ക​ര്‍ ഗ്രേ​സ് -ഒ​ന്ന്​ ബ്രി​ട്ടീ​ഷ് നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. യൂ​റോ​പ്യ​ന്‍ യൂ​നി​യ​​​െൻറ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തു​െ​ന്ന​ന്നാ​രോ​പി​ച്ചായിരുന്നു നടപടി.

അമേരിക്കയുടെ നിർദേശം അനുസരിച്ചാണ് ബ്രിട്ടൻ എണ്ണ ടാങ്കർ പിടിച്ചതെന്നും ഇത് കടൽകൊള്ളയാണെന്നുമായിരുന്നു ഇറാന്‍റെ പ്രതികരണം. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Loading...
COMMENTS