ഇറാൻ എണ്ണക്കപ്പൽ തിരിച്ചുകൊടുക്കും -ബ്രിട്ടൻ
text_fieldsലണ്ടൻ: ജിബ്രാൾട്ടർ കടലിൽനിന്ന് ഇറാെൻറ എണ്ണക്കപ്പൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ് മിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്. ഇറാൻ വിദേശകാര്യമ ന്ത്രി ജവാദ് സരീഫുമായി ഇക്കാര്യത്തിൽ ഫലപ്രദമായ ചർച്ച നടത്തിയതായും ഹണ്ട് വ്യക്തമാക്കി. സിറിയയിലേക്ക് കടത്താനുള്ള എണ്ണയല്ല കപ്പലിലുണ്ടായിരുന്നത് എന്ന് തെളിയിച്ചാൽ കപ്പൽ തിരിച്ചുനൽകാമെന്നാണ് ബ്രിട്ടൻ ഇറാനു നൽകുന്ന വാഗ്്ദാനം.
ഈ മാസം ആദ്യമാണ് യൂറോപ്യൻ യൂനിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുെന്നന്നാരോപിച്ച് ഇറാെൻറ ഗ്രേസ് വൺ കപ്പൽ ബ്രിട്ടീഷ് നാവികസേന ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കപ്പൽ വിട്ടുതരണമെന്നാവശ്യപ്പെട്ട ഇറാൻ ആരോപണം നിഷേധിച്ചിരുന്നു. എണ്ണ ടാങ്കർ പിടിച്ചെടുക്കാൻ ബ്രിട്ടന് സഹായം നൽകിയത് യു.എസാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
2015ലെ ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയശേഷം യു.എസും ഇറാനും തമ്മിെല ബന്ധം യുദ്ധവക്കിലാണ്. ബ്രിട്ടീഷ്-ഇറാൻ പൗരത്വമുള്ള സഗാരി റാറ്റ്ക്ലിഫിെൻറ മോചനവും ഹണ്ട് ഉന്നയിച്ചു. ഇരട്ടപൗരത്വമുള്ള റാറ്റ്ക്ലിഫിനെ ചാരവൃത്തി ആരോപിച്ചാണ് ഇറാൻ ജയിലിലടച്ചത്. ഇറാൻ ഇരട്ടപൗരത്വം അംഗീകരിക്കുന്നുമില്ല. ബ്രിട്ടനിലേക്ക് മടക്കയാത്രയിൽ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് 2016ൽ റാറ്റ്ക്ലിഫിനെ അറസ്റ്റ് ചെയ്തത്. അഞ്ചുവർഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചത്.