Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈംഗികാരോപണം:...

ലൈംഗികാരോപണം: കാലിഫോർണിയ ഗവർണർ സ്ഥാനാർഥിത്വത്തിൽ നിന്ന് എറിക് സ്വാൾവെൽ പിൻമാറി

text_fields
bookmark_border
ലൈംഗികാരോപണം: കാലിഫോർണിയ ഗവർണർ സ്ഥാനാർഥിത്വത്തിൽ നിന്ന് എറിക് സ്വാൾവെൽ പിൻമാറി
cancel
camera_alt

എറിക് സ്വാൾവെൽ

സാക്രമെന്റോ: ലൈംഗിക അതിക്രമ ആരോപണങ്ങൾ ശക്തമായതിനെത്തുടർന്ന് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും യു.എസ് കോൺഗ്രസ് അംഗം എറിക് സ്വാൾവെൽ പിന്മാറി. ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖനായ സ്വാൾവെല്ലിനെതിരെ നാല് സ്ത്രീകളാണ് ലൈംഗിക പീഡനം മുതൽ ബലാത്സംഗം വരെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സ്വാൾവെല്ലിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ആദ്യം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2019ൽ ഹോട്ടൽ മുറിയിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും ബോധരഹിതയായ തന്നെ ദുരുപയോഗം ചെയ്തതായും അവർ വെളിപ്പെടുത്തി. പിന്നാലെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി സമാനമായ പരാതികളുമായി രംഗത്തെത്തി. ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നും വലിയ സമ്മർദമാണ് സ്വാൾവെൽ നേരിട്ടത്. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിൽ വാർത്ത വന്നതിന് പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിർത്തിവെച്ചു.

ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ‘ഞാൻ തെറ്റായ ആരോപണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടും. എന്നാൽ ഇത് എന്റെ വ്യക്തിപരമായ പോരാട്ടമാണ്, ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കേണ്ടതല്ല,’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ജൂൺ രണ്ടിന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന സ്ഥാനാർഥികളിൽ ഒരാളായിരുന്നു സ്വാൾവെൽ. നിലവിലെ ഗവർണർ ഗാവിൻ ന്യൂസമിന് പകരക്കാരനാകാനുള്ള മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയത് ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രമുഖ നേതാക്കളായ ആദം ഷിഫ്, ഹക്കിം ജെഫ്രീസ് എന്നിവർ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചു.

‘കഴിഞ്ഞ 20 വർഷമായി പൊതുരംഗത്തുള്ള താൻ എപ്പോഴും സ്ത്രീകളെ സംരക്ഷിച്ചിട്ടേയുള്ളൂ എന്നും, തന്റെ കുടുംബത്തോടൊപ്പം നിന്ന് ഈ കള്ളങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും’ സ്വാൾവെൽ വ്യക്തമാക്കി. നിലവിൽ പത്തോളം സ്ഥാനാർഥികളാണ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൈമറിയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാർഥികൾ നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quitsSexual MisconductCalifornia Governor
News Summary - Eric Swalwell quits California governor race amid sexual misconduct claims
Next Story