Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇറാനെ പ്രതിയാക്കാൻ...

'ഇറാനെ പ്രതിയാക്കാൻ എപ്‌സ്റ്റീൻ നെറ്റ്‌വർക്കിലെ ശേഷിക്കുന്ന അംഗങ്ങൾ 9/11 ന് സമാനമായ ആക്രമണം ആസൂത്രണം ചെയ്യുന്നു'- അലി ലാരിജാനി

text_fields
bookmark_border
Epstein network plotting 9/11-style attack to blame Iran, security chief claims
cancel
camera_alt

അലി ലാരിജാനി

തെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായിരിക്കെ ഇറാനെ പ്രതിയാക്കി 9/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് എപ്സ്റ്റീൻ ബന്ധമുള്ള യു.എസ് ലോബി ആസൂത്രണം ചെയ്തതെന്ന ഗുരുതര ആരോപണവുമായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ.

എപ്‌സ്റ്റീൻ നെറ്റ്‌വർക്കിലെ ശേഷിക്കുന്ന അംഗങ്ങൾ 9/11 ന് സമാനമായ ആക്രമണം സൃഷ്ടിക്കാനും അതിന് ഇറാനെ കുറ്റപ്പെടുത്താനും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് അറിഞ്ഞുവെന്ന് ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.


അതേസമയം ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേലിന് നേരെ നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തുകയും ഇറാഖിലെയും കുവൈറ്റിലെയും യു.എസ് താവളങ്ങൾ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.

ഇറാൻ ഭീകരതയെ ശക്തമായി എതിർക്കുന്നുവെന്നും അമേരിക്കൻ പൊതുജനങ്ങളെ ശത്രുവായി കണക്കാക്കുന്നില്ലെന്നും അലി ലാരിജാനി കൂട്ടിച്ചേർത്തു. "ഇറാൻ അടിസ്ഥാനപരമായി ഇത്തരം ഭീകര പ്രവർത്തനങ്ങളെ എതിർക്കുന്നു, അമേരിക്കൻ ജനതയുമായി യുദ്ധമില്ല" അലി ലാരിജാനി പറഞ്ഞു.

9/11 ആക്രമണം

2001 സെപ്റ്റംബർ 11നായിരുന്ന അമേരിക്കയെയും ലോകത്തെയും പിടിച്ചുലച്ച ഭീകരാക്രമണം അരങ്ങേറിയത്. അ​മേ​രി​ക്ക​യി​ലെ ഐ​തി​ഹാ​സി​ക​മാ​യ വേ​ൾ​ഡ്​ ട്രേ​ഡ്​ സെന്‍റ​റും പെൻറ​ഗ​ൺ ബി​ൽ​ഡി​ങ്ങും ആ​ക്ര​മി​ക്ക​​പ്പെ​ട്ട ദി​വ​സം. കാ​ലി​ഫോ​ർ​ണി​യ വ​ഴി പോ​കേ​ണ്ടി​യി​രു​ന്ന നാ​ല്​ യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ്​ 19 പേ​ര​ട​ങ്ങു​ന്ന അ​ൽ​ഖാ​ഇ​ദ ഭീ​ക​ര​സം​ഘം റാ​ഞ്ചി​യ​ത്. അ​തി​ൽ ​ ര​ണ്ടു​ വി​മാ​ന​ങ്ങ​ൾ ന്യൂ​യോ​ർ​ക്കി​ലെ വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ന്‍റെ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റ്റി. മ​റ്റൊ​ന്ന്​ വാ​ഷി​ങ്​​ട​ണി​ലെ പെൻറ​ഗ​ൺ ബി​ൽ​ഡി​ങ്ങി​ൽ, നാ​ലാ​മ​ത്തെ വി​മാ​നം പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യും ചെ​യ്​​തു.

3000ത്തി​ലേ​റെ ജീ​വ​നു​ക​ളാ​ണ്​ പൊ​ലി​ഞ്ഞ​ത്. എ​ത്ര​യോ ഇ​ര​ട്ടി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വം സൃ​ഷ്​​ടി​ച്ച മാ​ന​സി​ക-​സാ​മൂ​ഹി​ക ആ​ഘാ​തങ്ങ​ൾ വി​വ​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം. കാ​ര്യ​കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തും​മു​മ്പ്​​ അ​ക്ര​മ​ത്തി​ന്​ പ​ക​രം​വീ​ട്ടാ​ൻ അ​ൽ​ഖാ​ഇ​ദ ഭീ​ക​ര​ർ ഒ​ളി​ച്ചു​പാ​ർ​ക്കു​ന്ന ഇ​ട​മെ​ന്നാ​രോ​പി​ച്ച്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്ക്​ അ​മേ​രി​ക്ക അ​ധി​നി​വേ​ശ​വു​മാ​രം​ഭി​ച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ട്​ നീ​ണ്ട യു​ദ്ധ​ത്തി​നൊ​ടു​വി​ൽ ല​ക്ഷ്യ​മൊ​ന്നും നേ​ടാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​സ്​​ഥ​ത​യും ന​ശി​പ്പി​ച്ച്​ അ​മേ​രി​ക്ക​ൻ സൈ​ന്യം അ​വി​ടം​വി​ട്ടു​പോ​വു​ക​യും ചെ​യ്​​തു.

ഇ​ങ്ങ​നെ​യാ​യി​രു​ന്നു ആ ​ദി​വ​സ​ത്തെ സം​ഭ​വ​ഗ​തി​ക​ൾ

രാ​വി​ലെ 7.59: ബോ​സ്​​റ്റ​ണി​ലെ ലോ​ഗ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ 81 യാ​ത്ര​ക്കാ​രെ​യും 11 ജീ​വ​ന​ക്കാ​രെ​യും വ​ഹി​ച്ച്​ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​ 11ാം ന​മ്പ​ർ വി​മാ​നം പു​റ​പ്പെ​ടു​ന്നു. യാ​ത്ര​ക്കാ​രെ​ന്ന നാ​ട്യ​ത്തി​ൽ അ​ഞ്ചു​ ഭീ​ക​ര​രും അ​തി​ൽ ക​യ​റി​പ്പ​റ്റി​യി​രു​ന്നു.

  • 8.14: 56 യാ​ത്ര​ക്കാ​രും ഒ​മ്പ​തു​ ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​ 175ാം ന​മ്പ​ർ വി​മാ​നം ലോ​ഗ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​രു​ന്നു. ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള ഈ ​വി​മാ​ന​ത്തി​ലും അ​ഞ്ചു​ ഭീ​ക​ര​ർ ക​യ​റി​യി​രു​ന്നു.
  • 8.19: 11ാം ന​മ്പ​ർ വി​മാ​ന​ത്തി​ൽ ദാ​നി​യേ​ൽ ലെ​വി​ൻ എ​ന്ന യാ​ത്ര​ക്കാ​ര​ന്​ ഭീ​ക​രി​ലൊ​രാ​ളു​ടെ കു​ത്തേ​ൽ​ക്കു​ന്നു, വി​മാ​നം റാ​ഞ്ച​പ്പെ​ട്ട​താ​യി ജീ​വ​ന​ക്കാ​ർ അ​റി​യി​ക്കു​ന്നു.
  • 8.20: അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ 77ാം ന​മ്പ​ർ വി​മാ​നം വാ​ഷി​ങ്​​ട​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലേ​ക്ക്​ പ​റ​ന്നു​യ​രു​ന്നു.
  • 8.42: യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​ 93ാം ന​മ്പ​ർ വി​മാ​നം 33 യാ​ത്ര​ക്കാ​രും ഏ​ഴു ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്നു. നാ​ലു​ ഭീ​ക​ര​ർ വി​മാ​ന​ത്തി​ലു​ണ്ട്.
  • 8.46: റാ​ഞ്ച​പ്പെ​ട്ട 11ാം ന​മ്പ​ർ വി​മാ​നം വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​‍െൻറ നോ​ർ​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 92 പേ​രും കൊ​ല്ല​പ്പെ​ടു​ന്നു.
  • 8.50: വി​മാ​നം ത​ക​ർ​ന്ന വി​വ​രം പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്​ ഡ​ബ്ല്യു. ബു​ഷ്​ അ​റി​യി​ക്കു​ന്നു.
  • 8.50: 77ാം ന​മ്പ​ർ വി​മാ​നം തെ​ക്ക​ൻ ഒ​ഹാ​യോ​യി​ൽ​വെ​ച്ച്​ റാ​ഞ്ച​പ്പെ​ടു​ന്നു.
  • 9.03: 175ാം ന​മ്പ​ർ വി​മാ​നം വേ​ൾ​ഡ്​ ട്രേ​ഡ്​ സെന്‍ററിന്‍റെ സൗ​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു.
  • 9.28: 93ാം ന​മ്പ​ർ വി​മാ​നം വ​ട​ക്ക​ൻ ഒ​ഹാ​യോ​യി​ൽ റാ​ഞ്ച​പ്പെ​ടു​ന്നു.
  • 9.37: 77ാം ന​മ്പ​ർ വി​മാ​നം പെൻറ​ഗ​ൺ ബി​ൽ​ഡി​ങ്ങി​ലി​ടി​ച്ച്​ തീ ​പ​ട​രു​ന്നു.
  • 9.45: വി​മാ​ന​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി സ​മീ​പ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ക്കാ​ൻ യു.​എ​സ്​ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ (എ​ഫ്.​എ.​എ) നി​ർ​ദേ​ശം ന​ൽ​കു​ന്നു.
  • 9.57: 93ാം ന​മ്പ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ റാ​ഞ്ചി​ക​ൾ​ക്കെ​തി​രെ ചെ​റു​ത്തു​നി​ന്ന്​ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.
  • 9.59: ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൗ​ത്ത്​ ട​വ​ർ ത​ക​ർ​ന്നു​ വീ​ഴു​ന്നു, 800ലേ​റെ ജീ​വ​നാശെ.
  • 10.03: യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്​​​പി​റ്റി​ൽ ഇ​ര​ച്ചു ക​യ​റി​യ​തി​നു പി​ന്നാ​ലെ 93ാം ന​മ്പ​ർ വി​മാ​നം പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ത​ക​ർ​ന്നു​വീ​ഴു​ന്നു. 40 പേ​ർ മ​രി​ക്കു​ന്നു. മ​രി​ച്ച​വ​രി​ൽ റാ​ഞ്ചി​ക​ൾ ഇ​ല്ല.
  • 10.28: വി​മാ​നം ഇ​ടി​ച്ച്​ 42 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം നോ​ർ​ത്ത്​​ ട​വ​റും ഇ​ടി​ഞ്ഞു​വീ​ഴു​ന്നു. കെ​ട്ടി​ട​ത്തി​ന​ക​ത്തും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന 1600ലേ​റെ പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.
  • 10.50: പെൻറ​ഗ​ണി​ന്‍റെ അ​ഞ്ചു​ നി​ല​ക​ൾ ത​ക​ർ​ന്നു​വീ​ഴു​ന്നു.
  • രാ​ത്രി 8.30: വൈ​റ്റ്​ ഹൗ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ബു​ഷ്​ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു. ഈ ​ദു​ഷ്​​ട​പ്ര​വൃ​ത്തി​ക്കു​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി മ​റു​പ​ടി ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastWarJeffrey EpsteinUS Iran WarIsrael Iran War
News Summary - Epstein network plotting 9/11-style attack to blame Iran, security chief claims
Next Story