Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right"പ്രധാനമന്ത്രി...

"പ്രധാനമന്ത്രി സുരക്ഷിതനാണ്": നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ തള്ളി ഓഫീസ്

text_fields
bookmark_border
പ്രധാനമന്ത്രി സുരക്ഷിതനാണ്: നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ തള്ളി ഓഫീസ്
cancel

തെൽഅവീവ്: ഇറാൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രായേൽ. "നെതന്യാഹു കൊല്ലപ്പെട്ടു" എന്ന സോഷ്യൽ മീഡിയ അവകാശവാദങ്ങൾ "വ്യാജ വാർത്ത"യാണെന്ന് "പ്രധാനമന്ത്രി സുഖമായിരിക്കുന്നു," എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്താമക്കി. തുർക്കി വാർത്താ ഏജൻസിയായ അനദൊലുവിനോടായിരുന്നു പ്രതികരണം.

അഭ്യൂഹങ്ങൾക്കിടെ വീഡിയോയിയിൽ പ്രത്യക്ഷപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഒരു കൈയിൽ ആറ് വിരലുകൾ ഉണ്ടെന്നും വീഡിയോ ഒറിജിനൽ അല്ല, എ.ഐ നിർമിതമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ വിവാദം. ആറു വിരലുകൾ കാണുന്ന വീഡിയോയും സ്ക്രീൻ ഷോട്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വീഡിയോ എറ്റെടുത്തു. വീഡിയോയിൽ കാണുന്നത് ദൃശ്യഭ്രമം ആണെന്നും വീഡിയോ കൃത്രിമമായി നിർമിച്ചതല്ലെന്നും പ്രധാന മന്ത്രിയുടെ ഫീസ് അറിയിച്ചു.

"നെതന്യാഹു ജീവിച്ചിരിപ്പുണ്ട്; ഇറാനിയൻ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ കിംവദന്തികൾ തെറ്റാണെന്ന് സ്നോപ്സ്, ടൈംസ് ഓഫ് ഇസ്രായേൽ എന്നിവ തെളിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.അതിനിടെ കിംവദന്തികളെക്കുറിച്ച് നേരത്തെ നൽകിയ ഒരു വിശദീകരണം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് ഡിലീറ്റ് ചെയ്തതായും ആക്ഷേപമുയർന്നു. ഇതും സാമൂഹ മാധ്യമങ്ങളിലെ പ്രചാരത്തിന് ആക്കം കൂട്ടി. എന്നാൽ ഇത്തരമൊരു സന്ദേശം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായിട്ടില്ലെന്ന് എ.ഐ ചാറ്റ്ബോട്ട് സ്ഥിരീകരിച്ചു.

കിംവദന്തികൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലേക്കും നീണ്ടു.യെയർ തന്റെ എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്യുന്നത് നിർത്തിയെന്നും കുടുംബത്തിലുണ്ടായ അത്യാഹിതം കാരണമാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത് നിർത്തിയതെന്നും പലരും അവകാശപ്പെട്ടു. ദിനം പ്രതി 30- 40 പോസ്റ്റുകൾ ഇടുന്ന യെയർ എക്സ് ഹാൻഡിലിൽ അഞ്ചുദിവസമായി പോസ്റ്റുകളൊന്നും ഇടുന്നുണ്ടായിരുന്നില്ല.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിക്കുകയും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇ കൊല്ലപ്പെടുകയും ചെയ്തതിരുന്നു. ഇതോടെ ഇസ്രായേലിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയും ഇറാൻ പ്രത്യാക്രമണം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്.

നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും, ഇതിൽ നെതന്യാഹുവിന് ഗുരുതര പരിക്കുപറ്റുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നുമുള്ള സംശയങ്ങളാണ് ഇറാൻ മാധ്യമങ്ങളാണ് ആദ്യം ഉന്നയിച്ചത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇതിനിടെ നെതന്യാഹുവിന് ഒരു കൈയിൽ ആറു വിരലുകളുള്ള വീഡിയോ പ്രചരിക്കാൻ തുടങ്ങയതോടെ അഭ്യൂഹങ്ങൾ ശക്തമാവുകയായിരുന്നു.

ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രതിനിധികളുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ച റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. ഈ കൂടിക്കാഴ്ച റദ്ദാക്കിയത് നെതന്യാഹുവിന്റെ മരണവാർത്ത ശരിവെക്കുന്നതാണോ എന്ന തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin NetanyahuassassinationIran's Attack on IsraelWorld NewIsrael Iran War
News Summary - PM is fine’: Netanyahu's office dismisses ‘fake’ social media claims of assassination
Next Story