Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലോസ് ആഞ്ചലസിനെ ഇറാൻ തകർത്തോട്ടെ!'; ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം; 'ഭ്രാന്തനെന്ന്' കാലിഫോർണിയ ഗവർണർ!

text_fields
bookmark_border
President Donald Trump speaking at a political rally podium alongside California state landmark references.
cancel
camera_alt

ഡൊണാൾഡ് ട്രംപ്


ലോസ് ആഞ്ചലസ്: ഇറാനുമായുള്ള സംഘർഷത്തെ ന്യായീകരിക്കുന്നതിനിടയിൽ സ്വന്തം രാജ്യത്തെ പ്രമുഖ നഗരങ്ങളായ ലോസ് ആഞ്ചലസിനെയും സാൻ ഡീഗോയെയും ഇറാൻ വേണമെങ്കിൽ തകർത്തോട്ടെ എന്ന വിവാദ പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെബ്രാസ്കയിൽ റിപ്പബ്ലിക്കൻ പാർട്ടി റാലിയിൽ സംസാരിക്കവെ ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കാലിഫോർണിയയിലെ ഭരണ-രാഷ്ട്രീയ നേതൃത്വം കടുത്ത അമർഷവുമായി രംഗത്തെത്തി. ട്രംപ് 'മാനസികനില തെറ്റിയവനും അതീവ അപകടകാരിയുമാണ്' കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ആഞ്ഞടിച്ചു.

ഇറാന് ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, ലോകത്തെയും രാജ്യത്തെയും സുരക്ഷിതമായി നിലനിർത്താൻ യുദ്ധം 'നൽകേണ്ടിവരുന്ന ഒരു ചെറിയ വില മാത്രമാണ്' എന്ന് വിശേഷിപ്പിച്ചു. ഇതിന് പിന്നാലെയാണ് നഗരങ്ങളെ തകർക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിവാദ ഉപമ നടത്തിയത്:

"അവർക്ക് ഏതെങ്കിലും ഒരു നഗരത്തെ തകർക്കാനാകും. ലോസ് ആഞ്ചലസിനെ അവർ തകർത്തോട്ടെ, സാൻ ഡീഗോയെ അവർ തകർത്തോട്ടെ. ഇത് നൽകേണ്ടിവരുന്ന വളരെ ചെറിയൊരു വില മാത്രമാണ്. യുദ്ധം വളരെ വേഗം തന്നെ അവസാനിക്കും."

— റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

പ്രതിരോധവുമായി വൈറ്റ് ഹൗസ്; ആഞ്ഞടിച്ച് മേയർമാർ

ട്രംപിന്റെ പ്രസംഗം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ആണവശേഷിയുള്ള ഇറാനെ തടഞ്ഞില്ലായിരുന്നുവെങ്കിൽ അമേരിക്കൻ നഗരങ്ങൾക്ക് എന്ത് തരത്തിലുള്ള വലിയ ഭീഷണിയാണ് നേരിടേണ്ടി വരിക എന്ന് വ്യക്തമാക്കുക മാത്രമാണ് പ്രസിഡന്റ് ചെയ്തതെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് സോഷ്യൽ മീഡിയ പോസ്റ്റിൽ അവകാശപ്പെട്ടു.

എന്നാൽ, ട്രംപിന്റെ ന്യായീകരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് കാലിഫോർണിയയിലെ ജനപ്രതിനിധികൾ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രസ്താവനയാണ് ഇതെന്നും രാജ്യത്തെ സംരക്ഷിക്കേണ്ട പ്രസിഡന്റ് സ്വന്തം നഗരങ്ങൾക്ക് നേരെ ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് പ്രതികരിച്ചു.

'സാൻ ഡീഗോ നഗരം ആരുടെയും കൊളാറ്ററൽ ഡാമേജ് (യുദ്ധക്കെടുതിയിലെ ബലിയാട്) അല്ല; ഞങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല. നിങ്ങളുടെ ഉത്തരവാദിത്തമില്ലാത്ത യുദ്ധ പ്രസംഗങ്ങളിൽ നിന്ന് ഞങ്ങളുടെ നഗരത്തെ ഒഴിവാക്കി നിർത്തൂ,' എന്ന് സാൻ ഡീഗോ മേയർ ടോഡ് ഗ്ലോറിയും ട്രംപിന് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Backlash as Trump Remarks Iran Could 'Take Out' LA and San Diego; Newsom Calls Him 'Dangerous'
Next Story