Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'തെൽ അവീവിലെയും...

'തെൽ അവീവിലെയും ഹൈഫയിലേയും സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ആളുകൾ ഒഴിയണം'; വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ

text_fields
bookmark_border
തെൽ അവീവിലെയും ഹൈഫയിലേയും സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ആളുകൾ ഒഴിയണം; വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ
cancel

തെഹ്റാൻ: ഇസ്രായേലിനെതിരെ വീണ്ടും മിസൈൽ ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഹൈഫ, തെൽ അവീവ് നഗരങ്ങളിലെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും ആളുകൾ ഒഴിഞ്ഞുപോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കാർമൽ, ഹൈഫ ബേ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇസ്രായേലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, ഇ​റാ​ന്റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​സ്രാ​യേലിൽ വ്യാ​പ​ക നാ​ശ​മു​ണ്ടാ​യിരുന്നു. ബീ​ർ​ഷ​ബ സൊ​റോ​ക ആ​ശു​പ​ത്രി​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ആ​ശു​പ​ത്രി​ ആ​ക്ര​മ​ിച്ചത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്നും ഇ​റാ​ൻ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള സൈ​നി​ക കേ​ന്ദ്ര​ത്തി​ലും ര​ഹ​സ്യാ​ന്വേ​ഷ​ണ ആ​സ്ഥാ​ന​ത്തു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും അ​തി​ന്റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ച ചെ​റി​യ നാ​ശ​ന​ഷ്ട​മേ ആ​ശു​പ​ത്രി​ക്കു​ള്ളൂ​വെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ തെ​ൽ അ​വി​വ്, ഹൈ​ഫ, ഗു​ഷ്ദാ​ൻ, ഹോ​ലോ​ൺ, തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച 47 പേ​ർ​ക്ക് കൂ​ടി പ​രി​ക്കേ​റ്റ​താ​യാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇല്ലായ്മ ചെയ്യുമെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യെ നേ​രി​ട്ട് പ​ങ്കാ​ളി​യാ​ക്കാ​നു​ള്ള ശ്ര​മം ഇ​സ്രാ​യേ​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. അ​മേ​രി​ക്ക ഇ​ട​പെ​ട്ടാ​ൽ പ്ര​ത്യാ​ഘാ​തം മാ​ര​ക​മാ​യി​രി​ക്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന സാ​ഹ​സ​ത്തി​ന് അ​മേ​രി​ക്ക മു​തി​ര​രു​തെ​ന്ന് റ​ഷ്യ​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പറഞ്ഞു.

വ്യാ​ഴാ​ഴ്ച ഇ​റാ​നി​ലെ അ​രാ​ക്ക് ആ​ണ​വ​നി​ല​യ​ത്തി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തിയത്. ആ​ണ​വാ​യു​ധ നി​ർ​മാ​ണ​ത്തി​നു​ള്ള പ്ലൂ​ട്ടോ​ണി​യം സ​മ്പു​ഷ്ടീ​ക​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഘ​ന​ജ​ല റി​യാ​ക്ട​ർ ആ​ക്ര​മി​ച്ച​ത്.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ന​യ​ത​​ന്ത്ര പ​രി​ശ്ര​മ​ങ്ങ​ളും ഒ​രു​ഭാ​ഗ​ത്ത് ന​ട​ക്കു​ന്നു​ണ്ട്. ജ​ർ​മ​നി, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വെ​ള്ളി​യാ​ഴ്ച ജ​നീ​വ​യി​ൽ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraeltel avivIsrael Iran War
News Summary - A new round of combined missile and drone strikes has begun -iran
Next Story