ഇസ്രായേലിന്റെ ഇറാൻ ആക്രമണം ആശങ്കയുണ്ടാക്കുന്നു; അപലപിച്ച് ചൈന
text_fieldsബീജിങ്: ഇസ്രായേലിന്റെ ഇറാൻ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങഗ്. കസാഖിസ്താൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷീ ആശങ്ക പ്രകടിപ്പിച്ചത്. ഇറാന്റെ ഇസ്രായേൽ ആക്രമണം മിഡിൽ ഈസ്റ്റിൽ പുതിയ സംഘർഷത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ഇതിൽ ചൈനക്ക് ആശങ്കയുണ്ടെന്നും ഷീജിങ് പിങ് പറഞ്ഞു.
ചൈനീസ് വാർത്താഏജൻസിയായ സിൻഹുവയാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. മറ്റ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവയെ ലംഘിക്കുന്ന ഏതൊരു പ്രവൃത്തിയെയും തങ്ങൾ എതിർക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
തുടർച്ചയായ അഞ്ചാം ദിവസവും ഇസ്രായേൽ ഇറാൻ ആക്രമണം തുടരുകയാണ്. ഇറാൻ ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നുമുണ്ട്.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണം. ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ മൊസാദ് ആസ്ഥാനം ആക്രമിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇറാൻ ന്യൂസ് ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

