Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർദങ്ങൾക്ക് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു

text_fields
bookmark_border
സമ്മർദങ്ങൾക്ക് വഴങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു
cancel

ലണ്ടൻ: സ്വന്തം പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവെക്കുന്നതായി കീർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഡൗണിങ് സ്ട്രീറ്റിൽ നിന്ന് ഭാര്യയോടൊപ്പം പുറത്തേക്കിറങ്ങിയ സ്റ്റാർമറെ ജനങ്ങൾ ആർപ്പുവിളികളോടെയും കൈയടികളോടെയും സ്വീകരിച്ചു. തുടർന്നാണ് അദ്ദേഹം തന്റെ രാജി പ്രസ്താവന നടത്തിയത്.

എടുത്ത ഓരോ തീരുമാനവും താൻ സ്നേഹിക്കുന്ന രാജ്യത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ളതായിരുന്നുവെന്നും സമകാലിക രാജ്യങ്ങളേക്കാൾ വേഗത്തിൽ വളരുന്ന ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് തങ്ങളുടേതെന്നും തങ്ങൾ അധികാരത്തിൽ വന്നതിനുശേഷം എല്ലാ മാസവും പണപ്പെരുപ്പത്തേക്കാൾ വേഗത്തിലാണ് വേതനം വർധിക്കുന്നതെന്നും രാജിക്ക് ശേഷം സ്റ്റാർമർ അവകാശപ്പെട്ടു.

തുടർച്ചയായ വിവാദങ്ങൾ, നയപരമായ പിൻമാറ്റങ്ങൾ, കുറഞ്ഞുവരുന്ന ജനപിന്തുണ എന്നിവയെത്തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാർമർ കടുത്ത സമ്മർദത്തിലായിരുന്നു. 2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തതുപോലെ ജീവിതനിലവാരം ഉയർത്തുന്നതിൽ സ്റ്റാർമർ സർക്കാർ പരാജയപ്പെട്ടുവെന്ന് ലേബർ പാർട്ടിക്ക് അകത്തും പുറത്തുമുള്ള വിമർശകർ കുറ്റപ്പെടുത്തി. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളിയായ ആൻഡി ബേൺഹാം പാർലമെന്റ് സീറ്റ് നേടിയതോടെ സമ്മർദം കൂടുതൽ ശക്തമായി. ഹൗസ് ഓഫ് കോമൺസിലെ ലേബർ പാർട്ടിയുടെ ആകെ ജനപ്രതിനിധികളിൽ നാലിലൊന്നോളം വരുന്ന ലേബർ നിയമസഭാംഗങ്ങൾ സ്റ്റാർമർ രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

സ്റ്റാർമറിന്റെ പടിയിറക്കത്തോടെ, ബ്രിട്ടന് വെറും പത്ത് വർഷത്തിനുള്ളിൽ ഏഴാമത്തെ പ്രധാനമന്ത്രിയെ ലഭിക്കാൻ പോവുകയാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നേതൃമാറ്റ നിരക്കാണിത്. പൊതുസേവനങ്ങളിലെ തകർച്ച, സാമ്പത്തിക ആശങ്കകൾ, അനധികൃത കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തുടർച്ചയായി വന്ന സർക്കാരുകളുടെ പരാജയത്തിൽ ജനങ്ങൾക്കുള്ള വർധിച്ചുവരുന്ന നിരാശയാണ് ഈ ഇടക്കടിയുള്ള നേതൃമാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - British Prime Minister Keir Starmer resigned under pressure
Next Story