Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യൽമീഡിയ ട്രെന്‍റുകൾ ഇനി ഔദ്യോഗിക വാക്കുകൾ; കേംബ്രിഡ്ജ് നിഘണ്ടുവിൽ ഇടംപിടിച്ച് ‘ഓറ ഫാമിങ്ങും, ലുക്സ്മാക്സിങ്ങും’

text_fields
bookmark_border
aura farming
cancel
camera_alt

പ്രതീകാത്മക ചിത്രം

ലണ്ടൻ: സോഷ്യൽ മീഡിയ സംസ്കാരത്തിന്റെ സ്വാധീനം മുഖ്യധാരാ ഇംഗ്ലീഷ് ഭാഷയിൽ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ‘ഓറ ഫാമിങ്’ (aura farming), ‘ലുക്ക്സ്മാക്സിങ്’ (looksmaxxing) തുടങ്ങിയ വാക്കുകൾ കേംബ്രിഡ്ജ് നിഘണ്ടുവിൽ ഇടംപിടിച്ചു. 2026ലെ കേംബ്രിഡ്ജ് ഡിക്ഷണറി വേഡ് ഓഫ് ദ ഇയർ ആയി ‘ഹ്യൂമൻ’ (human) എന്ന വാക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പുതിയ വാക്കുകളുടെ കൂട്ടിച്ചേർക്കലും പ്രഖ്യാപിച്ചത്.

മനുഷ്യർ ആശയവിനിമയം നടത്തുന്നതിലും ഇടപെടുന്നതിലും സ്വയം പ്രകടിപ്പിക്കുന്നതിലും വരുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് റിലീസിലൂടെ വ്യക്തമാക്കി. പുതിയ വാക്കുകളും പ്രയോഗങ്ങളും ചേർത്തും നിലവിലുള്ള വാക്കുകളുടെ മാറുന്ന അർത്ഥങ്ങൾ ഉൾപ്പെടുത്തിയും ഓരോ വർഷവും നിഘണ്ടു ഈ ഭാഷാപരിണാമത്തെ രേഖപ്പെടുത്തുന്നുണ്ടെന്നും സർവകലാശാല അറിയിച്ചു.

2026ലെ വേഡ് ഓഫ് ദ ഇയർ ആയി കേംബ്രിഡ്ജ് നിഘണ്ടു ‘ഹ്യൂമൻ’ എന്ന വാക്കാണ് തിരഞ്ഞെടുത്തത്. നിർമിത ബുദ്ധി (എ.ഐ) കടന്നുവരവ് മനുഷ്യന്‍റെ എല്ലാ അവസ്ഥകളിലും കൈകടത്തുന്ന സാഹചര്യത്തിൽ, മനുഷ്യത്വം എന്നാൽ എന്താണെന്നതിനെക്കുറിച്ചുള്ള ആഗോള ചർച്ചകളാണ് ഈ വർഷത്തെ നിർവചിച്ചതെന്ന് നിഘണ്ടു ടീം പറയുന്നു.

ദൈവങ്ങൾ, മൃഗങ്ങൾ, യന്ത്രങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി മനുഷ്യർക്കുള്ള ഗുണങ്ങളും പോരായ്മകളും വികാരങ്ങളുമുള്ള അവസ്ഥ എന്നാണ് കേംബ്രിഡ്ജ് നിഘണ്ടു ‘ഹ്യൂമൻ’ എന്ന വാക്കിന് നിർവചനം നൽകിയിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ അഭിപ്രായത്തിൽ, 2026ൽ ഉൾപ്പെടുത്തിയ പുതിയ വാക്കുകൾ വെറും പദാവലിക്കപ്പുറം ആളുകൾ ഇംഗ്ലീഷ് ഉപയോഗിക്കുന്ന രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാൻ അവസരം നൽകുന്നു.

എയർ ജയിൽ (air jail): പ്രത്യേകിച്ച് നായകൾ പോലുള്ള മൃഗങ്ങൾ അക്രമാസക്തമായോ അഭികാമ്യമല്ലാത്തതോ ആയ പെരുമാറ്റങ്ങൾ കാണിക്കുമ്പോൾ, അവയെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കുറച്ചുനേരത്തേക്ക് നിലത്തുനിന്ന് ഉയർത്തിപ്പിടിക്കുന്ന രീതിയെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറ ഫാമിങ് (aura farming): ആളുകൾ ആരാധിക്കുകയും ആകർഷകവും രസകരവുമാണെന്ന് കരുതുകയും ചെയ്യുന്ന ഒരു വ്യക്തിത്വം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഉദാഹരണത്തിന് സോഷ്യൽ മീഡിയയിൽ, ചെയ്യുന്ന പ്രവൃത്തികളെയാണ് ഇത് സൂചിപ്പിക്കുന്നത്.

ലുക്ക്സ്മാക്സിങ് (looksmaxxing): പ്രധാനമായും യുവാക്കൾക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു രീതിയാണിത്. സ്വന്തം ശാരീരിക ആകർഷണീയത പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് ഇത് കുറിക്കുന്നത്.

പദാവലികളും പ്രയോഗങ്ങളും വ്യാകരണവും ആശയവിനിമയ രീതികളും മാറിക്കൊണ്ടിരിക്കുമ്പോൾ, പഠിതാക്കൾക്ക് വാക്കുകളുടെയും നിയമങ്ങളുടെയും അറിവ് മാത്രം പോരെന്ന് സർവകലാശാല ചൂണ്ടിക്കാട്ടി. വ്യത്യസ്ത സാഹചര്യങ്ങളിൽ സന്ദർഭം മനസ്സിലാക്കാനും അർത്ഥം വ്യാഖ്യാനിക്കാനും ആശയങ്ങൾ വ്യക്തമാക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനുമുള്ള കഴിവാണ് ആവശ്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aura Farming, Looksmaxxing Enter Cambridge Dictionary
Next Story