Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൈ​ന​ബ്​ വ​ധം:...

സൈ​ന​ബ്​ വ​ധം: പാകിസ്​താനിൽ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
സൈ​ന​ബ്​ വ​ധം: പാകിസ്​താനിൽ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
cancel

ലാ​ഹോ​ർ: പാ​കി​സ്​​താ​നി​ൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ തൂ​ക്കി​ലേ​റ്റി. രാ​ജ്യ​ത്ത്​ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു സൈ​ന​ബ്​ വ​ധം. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ ക​സൂ​റി​ലെ ച​വ​റ്റു​കൂ​ന​യി​ലേ​ക്ക്​ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന്​ ര​ണ്ടാ​ഴ്​​ച​ക്ക​കം പൊ​ലീ​സ്​ പ്ര​തി​യാ​യ ഇം​റാ​ൻ അ​ലി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സൈ​ന​ബി​​​െൻറ പി​താ​വ്​ അ​മീ​ൻ അ​ൻ​സാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ലാ​ഹോ​ർ ജ​യി​ലി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ 5.30നാ​യി​രു​ന്നു ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി ന​ൽ​കി​യ ഹ​ര​ജി ലാ​ഹോ​ർ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇം​റാ​​​െൻറ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു.

2017 ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് പാ​കി​സ്​​താ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ക​സൂ​റി​ല്‍നി​ന്ന് സൈ​ന​ബി​നെ കാ​ണാ​താ​യ​ത്. നാ​ലു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നു​ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സൈ​ന​ബി​​​െൻറ മാ​താ​പി​താ​ക്ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ന്​ പോ​യി​രി​ക്ക​യാ​യി​രു​ന്നു ആ ​സ​മ​യം. ജ​നു​വ​രി 23ന് ​ഇം​റാ​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്തു. തു​ട​ര്‍ന്ന് ഡി.​എ​ൻ.​എ, പോ​ളി​ഗ്രാ​ഫ് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ പൊ​ലീ​സ് കൊ​ല​പാ​ത​ക​ക്കു​റ്റം സ്ഥി​രീ​ക​രി​ച്ചു. സൈ​ന​ബ് അ​ട​ക്കം ഏ​ഴു​പേ​രെ ബ​ലാ​ത്സം​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ്ര​തി സ​മ്മ​തിക്കുകയും ചെയ്​തു. 12 കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട സൈ​ന​ബി‍​​െൻറ അ​യ​ൽ​വാ​സി​യാ​ണ്​ 24കാ​ര​നാ​യ ഇം​റാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficmalayalam news onlineZainab murder caseImran ali hanged
News Summary - Zainab's murderer, rapist Imran hanged -World News
Next Story