കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 213; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ
text_fieldsജനീവ: കൊറോണ വൈറസ് അതിവേഗം ലോകത്തുടനീളം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തികൾ അടക്കുന്നതും വിമാന സർവീസ് റദ്ദാക്കുന്നതും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നത് ഉൾപ്പെടെ നടപടികൾ അതത് രാജ്യത്തിന് സ്വീകരിക്കാം.
സ്ഥിതി ഗൗരവതരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസസ് അറിയിച്ചു. അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങൾക്ക് നോട്ടീസ് നൽകും. നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഗബ്രിയോസസ് വ്യക്തമാക്കി.
മുമ്പ് ‘സാഴ്സ്’ ൈവറസ് പടർന്നപ്പോഴും സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയർന്നു. ചൈനീസ് പ്രവിശ്യയായ ഹുബെയിൽ മാത്രം പുതിയതായി 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ 1200 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിലെ 9000 പേരടക്കം ലോകത്താകെ 9700 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ് അവസാനമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
