ആയുധ വ്യാപാര കരാറിൽ നിന്ന് യു.എസ് പിന്മാറും
text_fieldsവാഷിങ്ടൺ: അന്താരാഷ്്ട്ര ആയുധ കരാറിൽനിന്ന് യു.എസ് പിന്മാറുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. 2013ൽ ബറാക് ഒബാമ പ്രസിഡൻറായിരുന്നപ്പോഴാണ് ആയുധങ്ങളു ടെ വിൽപന നിയന്ത്രിക്കുന്ന കരാറിൽ ഒപ്പുവെച്ചത്. ആയുധം കൈവശം വെക്കാൻ അമേരിക്ക പൗരന ്മാർക്കു നൽകുന്ന അവകാശത്തിന് കടകവിരുദ്ധമാണ് കരാറെന്ന് യു.എസ് നാഷനൽ റൈഫിൾ അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഇന്ത്യാനപൊളിസിൽ സംഘടനയുടെ വാർഷികയോഗത്തിലാണ് ട്രംപ് കരാർ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. സെനറ്റിനോട് കരാർ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നും പറഞ്ഞു. തെൻറ ഭരണകാലത്ത് അമേരിക്കയുടെ പരമാധികാരം ആർക്കും അടിയറവെക്കില്ല. പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകിയ അവകാശം ഹനിക്കാൻ വിദേശശക്തികളെ അനുവദിക്കുകയും ഇല്ല. ആയുധ കരാറിൽനിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് ഐക്യരാഷ്ട്രസഭക്ക് ഉടൻ കൈമാറും -ട്രംപ് വ്യക്തമാക്കി.
ഇറാൻ, ഉത്തര കൊറിയ, സിറിയ എന്നീ രാജ്യങ്ങളെ നാശത്തിലാക്കുന്ന ട്രംപിെൻറ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നു. ട്രംപ് തെൻറ പദവിയുടെ മാന്യത കളയുകയാണെന്ന് യു.കെ ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി ട്വീറ്റ് ചെയ്തു. രാജ്യങ്ങളുടെ ആയുധ വിൽപന നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് 2013ലാണ് അന്താരാഷ്ട്ര ആയുധ നിയന്ത്രണ കരാർ നിലവിൽവന്നത്. 130 രാഷ്ട്രങ്ങൾ കരാറിൽ ഒപ്പുവെച്ചു. യു.എസ് ഒപ്പുവെച്ചെങ്കിലും കരാർ നിയമമാകുന്നത് അംഗീകരിച്ചിട്ടില്ല. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അതംഗീകരിച്ചിട്ടുണ്ട്.
ലോകത്തിൽ ഏറ്റവുംകൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യു.എസ്. ആയുധ കയറ്റുമതിയിൽ രണ്ടാംസ്ഥാനക്കാരായ റഷ്യയെ അപേക്ഷിച്ച് 58 ശതമാനത്തിലേറെ ആയുധങ്ങൾ യു.എസ് വിൽപന നടത്തുന്നുണ്ട്.