എണ്ണക്കപ്പൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനെന്ന് അമേരിക്ക
text_fieldsമസ്ക്കത്ത്: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് അമേരിക്ക. ഇതി ന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലിൽനിന്നും പൊട്ടാത്ത മൈൻ ഇറാെൻറ റെവല്യൂഷണറി ഗാർഡ് നീക്കുന്നതാണ് ദൃശ്യങ്ങളെന്ന് അമേരിക്ക പറയുന്നു. മൈൻ നീക്കുന്നതിന് മുമ്പ് ജപ്പാൻ കപ്പലിൽനിന്നെടുത്ത ചിത്രവും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ആരോപണം പൂർണമായി തള്ളുന്നുവെന്ന് ഇറാൻ പ്രതികരിച്ചു.
വ്യാഴാഴ്ച രണ്ട് കപ്പലുകൾക്ക് നേരെയും കഴിഞ്ഞ മാസം നാല് കപ്പലുകൾക്ക് നേരെയും ഹോർമുസ് കടലിടുക്കിൽ ആക്രമണം നടന്നിരുന്നു. അന്നും ഇറാനാണ് ആക്രമണം നടത്തിയതെന്ന വാദവുമായി അമേരിക്ക രംഗത്തുവന്നിരുന്നെങ്കിലും തെളിവൊന്നും നൽകാനായിരുന്നില്ല. മേഖലയിലെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് എണ്ണവില നാലു ശതമാനം ഉയർന്നു.
തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് ഇറാനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് അമേരിക്ക മേഖലയിലേക്ക് ഒരു യുദ്ധക്കപ്പൽ കൂടി അടുത്തിടെ അയച്ചിരുന്നു.