ഇ​റാ​​െൻറ എ​ണ്ണ​കയറ്റുമതി ത​ട​യാ​ൻ  അ​മേ​രി​ക്ക​ക്ക്​ സാ​ധി​ക്കി​ല്ല –റൂ​ഹാ​നി 

23:59 PM
04/12/2018
Hassan-Rouhani

തെ​ഹ്​​റാ​ൻ: ഇ​റാ​​െൻറ എ​ണ്ണ ക​യ​റ്റു​മ​തി ത​ട​യാ​ൻ അ​മേ​രി​ക്ക​ക്ക്​ സാ​ധി​ക്കി​ല്ലെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. ഞ​ങ്ങ​ൾ സ്വ​ന്തം എ​ണ്ണ​യാ​ണ്​ വി​ൽ​ക്കു​ന്ന​ത്. അ​തു തു​ട​രു​ക​യും ചെ​യ്യും. അ​ത്​ ത​ട​യാ​ൻ അ​മേ​രി​ക്ക​ക്ക്​ സാ​ധി​ക്കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യേ മ​തി​യാ​കൂ. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലൂ​ടെ​യു​ള്ള ഇ​റാ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​​ളു​ടെ സ​ഞ്ചാ​രം ത​ട​യാ​ൻ ​ ശ്ര​മി​ച്ചാ​ൽ അ​തു​വ​ഴി​യു​ള്ള മു​ഴു​വ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ത​ട​യു​മെ​ന്നും റൂ​ഹാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട​ക്ക​ൻ ഇ​റാ​നി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ടെ​ലി​വി​ഷ​നി​ലൂ​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ റൂ​ഹാ​നി അ​മേ​രി​ക്ക​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ അ​മേ​രി​ക്ക പി​ന്മാ​റി​യ​തോ​ടെ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തി​നു​പി​ന്നാ​ലെ ഇ​റാ​നെ​തി​രെ ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​ക​യും ചെ​യ്​​തു അ​മേ​രി​ക്ക. 

Loading...
COMMENTS