പാകിസ്താന് യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: നാടുകടത്തിയവരെയും വിസകാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്ന വരെയും തിരികെ സ്വീകരിക്കാൻ തയാറാകാത്ത പാകിസ്താനെതിരെ യു.എസ് ഉപരോധം ചുമത്തി. പാ കിസ്താനികളുടെ വിസ മരവിപ്പിക്കുമെന്നും യു.എസ് ഭീഷണിപ്പെടുത്തി.
അനധികൃതമായി താമസിക്കുന്നവരെയും നാടുകടത്തിയവരെയും തിരിെക സ്വീകരിക്കാത്തതിനെ തുടർന്ന് യു.എസ് ഉപരോധമേർപ്പെടുത്തുന്ന 10ാമത്തെ രാജ്യമാണ് പാകിസ്താൻ. ഘാന, ഗയാന, ഗാംബിയ, എറിത്രീയ, ഗിനി, സിയറാ ലിയോൺ, ബർമ, ലാവോസ് എന്നീ രാജ്യങ്ങളാണ് ഉപരോധ പട്ടികയിലുള്ളത്. പാകിസ്താനെ സംബന്ധിച്ച് നടപടി വിഷമംപിടിച്ചതാകുമെന്ന് മുൻ യു.എസ് അംബാസഡർ ഹുസൈൻ ഹഖാനി
പറഞ്ഞു.
യു.എസിൽനിന്ന് നാടുകടത്തുന്ന പൗരന്മാരെ പാകിസ്താൻ തിരികെ സ്വീകരിക്കാത്തത് പുതിയ കാര്യമല്ല. പ്രതിസന്ധി ഒഴിവാക്കാൻ പാകിസ്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.