ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കണമെന്ന് യു.എസ് സെനറ്റർമാർ

10:00 AM
12/10/2019
Chris-Van-Hollen--Maggie-Hassan

ഇസ് ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് അമേരിക്ക സെനറ്റർമാർ. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ് വ, പാക് അധീന കശ്മീരിലെ ഉദ്യോഗസ്ഥർ എന്നിവരുമായി മുതിർന്ന സെനറ്റർമാരായ മാഗി ഹസൻ, ക്രിസ് വാൻ ഹോളൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

തീവ്രവാദ ആക്രമണങ്ങൾ ചെറുക്കുന്നതിനും ഭീകരവാദ ആശയങ്ങൾ പ്രചരിക്കുന്നത് തടയുന്നതും അടക്കമുള്ള വിഷയങ്ങളിൽ പാക് നേതാക്കളുമായി നടത്തിയ ചർച്ച സഹായിച്ചെന്നും ഹസൻ വ്യക്തമാക്കി. 

ആഗോള സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തൽ, ഭീകരവിരുദ്ധ പോരാട്ടം,  അഫ്ഗാനിസ്ഥാനെ ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിക്കാൻ പാകിസ്താന് സാധിക്കുമെന്നും മാഗി ഹസൻ പറഞ്ഞു. 


 

Loading...
COMMENTS