യു.എസുമായി കൂടിക്കാഴ്ചക്കില്ല -ഇറാൻ
text_fieldsതെഹ്റാൻ: ഉപരോധം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ യു.എസുമായി അടുത്ത കാലത്തൊന്നും കൂടിക്കാഴ്ചകൾ നടക്കാൻ സാധ്യതയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സരീഫ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു കൂടിക്കാഴ്ചയുമില്ല, ഭാവിയിലും നടക്കാൻ സാധ്യതയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. അടുത്താഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഉച്ചകോടിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും പെങ്കടുക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇറാനുമായി ഉപാധികളില്ലാതെ കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
