സിറിയയിൽ ഏഴു വർഷത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പ്
text_fieldsഡമസ്കസ്: ആഭ്യന്തര യുദ്ധം തകർത്ത സിറിയയിൽ ഏഴു വർഷത്തിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പ്. പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ നേതൃത്വത്തിലുള്ള സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലാണ് ഞായറാഴ്ച വോെട്ടടുപ്പ് നടന്നത്. രാജ്യത്തിെൻറ മൂന്നിൽ രണ്ടു ഭാഗവും ബശ്ശാർ സർക്കാർ നിയന്ത്രണത്തിൽ വന്നതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തലസ്ഥാനമായ ഡമസ്കസിലും ദക്ഷിണ സിറിയയിലെ പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളിലും വോെട്ടടുപ്പ് നടന്നു.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ നടന്ന വോെട്ടടുപ്പിൽ നിരവധി പേർ പങ്കാളികളായി. എന്നാൽ, കുർദ് മേഖലകളിൽ പോളിങ് നടന്നില്ല. ആകെ 18,478 സീറ്റുകളിലേക്ക് നാൽപതിനായിരത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ബശ്ശാറിെൻറ ബഅസ് പാർട്ടി തെരഞ്ഞെടുപ്പിൽ മിക്ക സീറ്റുകളിലും വിജയിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
2011ൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെതിരെ പ്രക്ഷോഭം ഉയരുന്നതിന് ഒമ്പതുമാസം മുമ്പാണ് അവസാനമായി സിറിയയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം 2014ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പും 2016ൽ പാർലമെൻറ് തെരഞ്ഞെടുപ്പും നടന്നു. എന്നാൽ, ഇൗ തെരഞ്ഞെടുപ്പുകളിൽ വ്യാപക കൃത്രിമം ആരോപിക്കപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
