തർക്കമൊഴിയാതെ വിശുദ്ധ ഭൂമി

22:48 PM
06/12/2017
jarusalem

റാ​മ​ല്ല: മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ, ജൂ​ത മ​ത​വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​പോ​ലെ വി​ശു​ദ്ധ ഭൂ​മി​യാ​യി ആ​ദ​രി​ക്കു​ന്ന​ ജ​റൂ​സ​ലം ന​ഗ​ര​ത്തെ സ്വ​ത​ന്ത്ര​ഭൂ​മി​യാ​യി നി​ല​നി​ർ​ത്താ​നു​ള്ള യു.​എ​ൻ തീ​രു​മാ​ന​ത്തെ 1948ലെ ​ആ​ദ്യ യു​ദ്ധ​ത്തോ​ടെ​ത​ന്നെ ഇ​സ്രാ​യേ​ൽ പൊ​ളി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​​െൻറ ഭൂ​രി​പ​ക്ഷം മേ​ഖ​ല​ക​ളും അ​ന്ന്​ ഇ​സ്രാ​യേ​ൽ കൈ​യ​ട​ക്കി.

കി​ഴ​ക്ക​ൻ ജ​റൂ​സ​ലം പി​ന്നീ​ട്​ ജോ​ർ​ഡ​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തു​കൂ​ടി 1967ൽ ​പി​ടി​ച്ചെ​ടു​ത്ത ഇ​സ്രാ​യേ​ൽ ​അ​വി​ഭ​ക്​​ത ജ​റൂ​സ​ല​മി​നെ ത​ല​സ്​​ഥാ​ന​മാ​യും പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഫ​ല​സ്​​തീ​നി​ക​ളെ ആ​ട്ടി​പ്പാ​യി​ച്ചു.

മ​സ്​​ജി​ദു​ൽ അ​ഖ്​​സ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ങ്ങ​ളു​ടെ ത​ല​സ്​​ഥാ​ന​മാ​യി വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ്​ ഫ​ല​സ്​​തീ​നി​ക​ളു​ടെ ആ​വ​ശ്യം.

COMMENTS