ശ്രീലങ്കയിൽ പൊലീസ് മേധാവിയും രാജിവെച്ചു
text_fieldsകൊളംബോ: ശ്രീലങ്കയിൽ 253 പേരുടെ ജീവനെടുത്ത സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഏറ ്റെടുത്ത് പൊലീസ് മേധാവി പുജിത് ജയസുന്ദരയും രാജിവെച്ചു. രാജിക്കത്ത് ജയസുന്ദര ആ ക്ടിങ് പ്രതിരോധ െസക്രട്ടറിക്ക് കൈമാറിയതായും പുതിയ പൊലീസ് മേധാവിയെ ഉടൻ േനാ മിനേറ്റ് ചെയ്യുമെന്നും ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പ റഞ്ഞു. സിരിസേന നാമനിർദേശംചെയ്യുന്ന ആൾക്ക് ഭരണഘടന സമിതിയുടെ അംഗീകാരം ലഭിക്കണ ം. ആക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി ഹെ മസിരി ഫെർണാണ്ടോയും രാജിവെച്ചിരുന്നു. സുരക്ഷപാളിച്ച കണക്കിലെടുത്ത് സിരിസേന ഇരു വരുടെയും രാജിയാവശ്യപ്പെടുകയായിരുന്നു.
ആക്രമണത്തെ കുറിച്ച് സുഹൃദ്രാജ്യങ്ങളിലെ ഇൻറലിജൻസ് കൈമാറിയ അപായസന്ദേശം ഉന്നത ഉദ്യോഗസ്ഥർ തനിക്ക് കൈമാറിയില്ലെന്ന് സിരിസേന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ ഫെർണാണ്ടോയും ജയസുന്ദരയും മിണ്ടാതിരിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
അജ്ഞാതരായ ആക്രമികൾ ഒളിച്ചിരിക്കുന്നത് തടയാൻ രാജ്യത്തെ എല്ലാ വീടുകളും അരിച്ചുെപറുക്കുമെന്ന് എൽ.ടി.ടി വിമതരുടെ കാലത്ത് നടന്ന സംഭവങ്ങളെ സൂചിപ്പിച്ച് സിരിസേന കൂട്ടിച്ചേർത്തു. ശ്രീലങ്കയിൽ ഐ.എസ് ബന്ധമുള്ള 130ഓളം പേരുള്ളതായി സംശയിക്കുന്നതായും അവർക്ക് ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനപരമ്പരകളുമായി ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സ്േഫാടനത്തെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ നാലുവർഷം വരെ തടവിനു ശിക്ഷിക്കുെമന്ന് സർക്കാർ മുന്നറിയിപ്പു നൽകി.
ആക്രമണത്തിെൻറ സൂത്രധാരൻ കൊല്ലപ്പെട്ടു
സ്ഫോടനപരമ്പരകളുടെ സൂത്രധാരന്‍ കൊളംബോ ഹോട്ടലിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ അറിയിച്ചു. ഭീകരസംഘടന തലവനായ സഹ്റാന്‍ ഹാഷിം, ഷങ്ക്രി-ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇൻറലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചതെന്നും സിരിസേന പറഞ്ഞു. ചാവേര്‍ ആക്രമണങ്ങള്‍ക്ക് പുറപ്പെടുംമുമ്പ് ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടപ്പോള്‍ അതില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്റാന്‍ ഹാഷിം പ്രത്യക്ഷപ്പെടുന്നുണ്ട്.
മുഖംമറച്ച് ഏഴുപേരും സഹ്റാന്‍ ഹാഷിമും ഉള്‍പ്പെടെ എട്ടുപേരാണ് ദൃശ്യത്തിലുള്ളത്. സഹ്റാന്‍ ഹാഷിമാണ് മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. അറബിയിലാണ് പ്രതിജ്ഞയെടുക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളിലായി നടന്ന സ്ഫോടനപരമ്പരയില്‍ 253 പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാക് സഹായം തേടും –വിക്രമസിംഗെ
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന് വലിയ പിന്തുണയാണെന്നും ആവശ്യമാണെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും ഇല്ലായ്മ ചെയ്യാനും അവരുടെ സഹായം തേടുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരാക്രമണത്തിനു പിന്നിലെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതിെൻറ തെളിവുകള്‍ ലഭിച്ചില്ലെന്നും അഭിമുഖത്തില്‍ പറയുന്നു. നമ്മുടെ രാജ്യത്ത് ഭീകരവാദം പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തുന്നതെന്നും അദ്ദേഹം വിലയിരുത്തി.