‘ഞങ്ങൾക്ക് തെറ്റുപറ്റി, സുരക്ഷ വീഴ്ചയിൽ മാപ്പ്’
text_fieldsകൊളംബോ: രാജ്യത്തെ ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യംവെച്ച് ഭീകരാക്രമണമുണ്ടാകുമെന്ന വിദേശ ഇൻറലിജൻസ് സംഘത്തിെൻറ മുന്നറിയിപ്പ് അവഗണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ശ ്രീലങ്കൻ സർക്കാർ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് അപായമുന്നറിയിപ്പ് ലഭിച് ചതായി സർക്കാർ വക്താവ് രജിത സേനരത്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭീകരാക്ര മണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ആക്രമണം നടന്ന പള്ളികളുടെയും ഹോട്ട ലുകളുടെയും നടത്തിപ്പുകാരോടും മാപ്പുചോദിക്കുന്നു. എല്ലാ കുടുംബങ്ങൾക്കും അർഹമായ നഷ് ടപരിഹാരം നൽകും. അതുപോലെ തകർന്ന ചർച്ചുകൾ പുനർനിർമിക്കും. -അദ്ദേഹം പറഞ്ഞു.
ഇസ ്ലാമിസ്റ്റ് നാഷനൽ തൗഹീദ് ജമാഅത്ത് ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യമ ിട്ട് അടുത്തിടെ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. മുമ്പ് ബുദ്ധപ്രതിമ കൾ തകർക്കാൻ ശ്രമിച്ച പ്രാദേശിക തീവ്രവാദ സംഘമാണിത്. എന്നാൽ, ഇത്തരമൊരു സംഘടന ഒറ് റക്ക് ആക്രമണം നടത്തുമെന്ന് സർക്കാർ കരുതുന്നില്ല. അവർക്ക് അന്താരാഷ്ട്ര തലത്ത ിലുള്ള ഭീകരസംഘടനകളുടെ സഹായം ലഭിച്ചുകാണുമെന്നും സേനരത്ന കൂട്ടിച്ചേർത്തു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരകളിൽ 321 പേരാണ് കൊല്ലപ്പെട്ടത്. 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2009ൽ എൽ.ടി.ടി.യും സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് ഇത്രയും വലിയ ആളപായം രാജ്യത്ത് നടക്കുന്നത്. കൊല്ലപ്പെട്ടവരിൽ 45 പേർ കുട്ടികളാണെന്നാണ് യു.എൻ കണക്ക്.
സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിൽ കൂട്ടസംസ്കാരം
ആക്രമണം നടന്ന നെഗേമ്പായിലെ സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിൽ കൂട്ടസംസ്കാരം നടന്നു. െകാല്ലപ്പെട്ടവരിൽ 100 ഇടവകാംഗങ്ങളുണ്ട്. ആദ്യഘട്ടത്തിൽ 30 പേരുടെ സംസ്കാരമാണ് ഒരുമിച്ച് നടത്തിയത്. വൈകീട്ടോടെ കൂടുതൽ പേരുടെ സംസ്കാരവും നടന്നു. ചൊവ്വാഴ്ച രാവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി രാജ്യം മൂന്നു മിനിറ്റ് മൗനപ്രാര്‍ഥന നടത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. ആദ്യ സ്ഫോടനമുണ്ടായ 8.30നാണ് പ്രാര്‍ഥന തുടങ്ങിയത്.വിനാശകരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ ഫേസ്ബുക്, വാട്സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, വാനിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് രാജ്യം അതിജാഗ്രതയിലാണ്. കൊളംബോയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രത പാലിക്കാൻ കൊളംബോ ഹാർബർ സുരക്ഷ മേധാവി നിർദേശം നൽകി. സ്ഫോടക വസ്തുക്കൾ വഹിക്കുന്നതെന്ന് സംശയിക്കുന്ന അജ്ഞാത ട്രക്കുകളോ വാനുകളോ ശ്രദ്ധയിൽ പെട്ടാൽ പരിശോധിക്കാനും ആവശ്യപ്പെട്ടു. കൂടുതൽ ആക്രമണമുണ്ടാകുന്നത് തടയാൻ ദേശീയ അടിയന്തരാവസ്ഥ പ്രാബല്യത്തിലാണ്. ആക്രമണം നടത്തിയെന്ന ഐ.എസിെൻറ അവകാശവാദത്തോടെ ഭരണകൂടം ജാഗ്രതയോടെയാണ് കാണുന്നത്, തെളിവുകൾ പുറത്തുവിട്ടിട്ടില്ലെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ക്രൈസ്റ്റ്ചർച്ച് വെടിവെപ്പുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ട് കണ്ടില്ലെന്ന് ന്യൂസിലൻഡ്
വെലിങ്ടൺ: ശ്രീലങ്ക സ്ഫോടന പരമ്പരയെ കഴിഞ്ഞമാസം ന്യൂസിലൻഡിലെ പള്ളിയിൽ നടന്ന വെടിവെപ്പുമായി ബന്ധിപ്പിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ടുകളൊന്നും കണ്ടിട്ടില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനിെൻറ ഓഫിസ് അറിയിച്ചു. ശ്രീലങ്കയിലെ ആക്രമണം ന്യൂസിലൻഡ് ആക്രമണത്തിനോടുള്ള പ്രതികാരമാണെന്ന് ശ്രീലങ്ക അധികൃതർ പറഞ്ഞിരുന്നു. ശ്രീലങ്ക സ്ഫോടനത്തിലെ അന്വേഷണം അതിെൻറ ആദ്യ ഘട്ടത്തിലാണെന്ന് കരുതുന്നതായും ന്യൂസിലൻഡ് പ്രതികരിച്ചു.
ഹോട്ടലിൽ ചാവേറായത് സഹോദരങ്ങൾ
കൊളംബോ: ശ്രീലങ്കയിലെ ആഡംബര ഹോട്ടലുകളിൽ ചാവേറായെത്തിയത് രണ്ടു മുസ്ലിം സഹോദരങ്ങളാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കൊളംബോയിലെ സമ്പന്ന സുഗന്ധവ്യജ്ഞന വ്യാപാരിയുടെ മക്കളാണ് ശങ്ക്രിലാ, സിന്നമോൺ ആഡംബര ഹോട്ടലുകളിൽ അതിഥികൾ പ്രഭാതഭക്ഷണത്തിനായി വരിനിൽക്കുേമ്പാൾ പൊട്ടിത്തെറിച്ചത്. നാലാമതൊരു ഹോട്ടലിനെ കൂടി ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, അത് പരാജയപ്പെട്ടതായും പൊലീസ് അറിയിച്ചു. സഹോദരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇരുപതു വയസ്സു പിന്നിട്ട യുവാക്കൾ കുടുംബാംഗങ്ങൾ വഴിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
മറ്റൊരു ഹോട്ടലിലും പള്ളികളിലും ആക്രമണം നടത്തിയവരുമായി ഇവർക്കു ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇസ്ലാമിസ്റ്റ് നാഷനൽ തൗഹീദെ ജമാഅത്തിെൻറ(എൻ.ടി.െജ) പ്രവർത്തകരായിരുന്നു യുവാക്കൾ. ആക്രമണം നടക്കുന്നതിനു മുമ്പ് യുവാക്കളിലൊരാൾ മറ്റൊരു ഹോട്ടലിൽ താമസിച്ചിരുന്നു. അവിടെ നൽകിയ വിലാസവും പൊലീസ് ശേഖരിച്ചു. അയാൾ തന്നെയാണ് ഞായറാഴ്ച നടന്ന ആക്രമണത്തിനു പിന്നിലെന്നും കണ്ടെത്തി. ആക്രമണത്തിനു പിന്നിലെന്നു കരുതുന്ന എൻ.ടി.െജയെ നിരോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഭരണനേതൃത്വത്തിനെതിരെ ലങ്കൻ മാധ്യമങ്ങൾ
കൊളംബോ: പ്രസിഡൻറ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള രാഷ്ട്രീയ കുടിപ്പകക്ക് വലിയ വില കൊടുക്കേണ്ടിവന്നുവെന്ന വിമർശനവുമായി ശ്രീലങ്കൻ മാധ്യമങ്ങളും മന്ത്രിമാരും. ഇരുവരുടെയും വൈരമാണ് പ്രാദേശിക തലത്തിലെ ചെറുസംഘടനക്കുപോലും ഭീകരമായ ആക്രമണം നടത്താൻ കഴിഞ്ഞ രീതിയിൽ കനത്ത സുരക്ഷ പാളിച്ചക്ക് ഇടവരുത്തിയതെന്നാണ് ആക്ഷേപം.
ഇന്ത്യയിലെയും യു.എസിലെയും ഇൻറലിജൻസ് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചതിനും രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടിലാണ്. പ്രധാനമന്ത്രിക്കോ മന്ത്രിസഭ ഉദ്യോഗസ്ഥർക്കോ ഭീകരാക്രമണത്തെ കുറിച്ച് ഇൻറലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സ്ഫോടന പരമ്പരക്കു തൊട്ടുപിന്നാലെ സർക്കാർ വക്താവ് രജിത സേനരത്ന വ്യക്തമാക്കിയിരുന്നു. ഏറ്റവും അപകടംപിടിച്ച രാഷ്ട്രീയ കുതന്ത്രങ്ങളാണ് സിരിസേനയും അനുയായികളും പയറ്റുന്നതെന്ന് ദ ഐലൻഡ് ന്യൂസ്പേപ്പർ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഭീകരാക്രമണത്തെ കുറിച്ച് സർക്കാർ പദവിയിലിരിക്കുന്ന ആർക്കെങ്കിലും ഇൻറലിജൻസ് മുന്നറിയിപ്പുകൾ ലഭിക്കുേമ്പാൾ അതിനനുസരിച്ചുള്ള സുരക്ഷ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. സിരിസേനയാണ് പ്രതിരോധ വകുപ്പ് കൈയാളുന്നത്. സൈന്യത്തിെൻറ ചുക്കാനും അദ്ദേഹത്തിനുതന്നെ. എന്നാൽ ആക്രമണസമയം, സ്വകാര്യ സന്ദർശനത്തിനായി രാജ്യത്തിനു പുറത്തായിരുന്നു സിരിയേനയെന്നും പത്രം കുറ്റപ്പെടുത്തി. കൃത്യമായ മുന്നറിയിപ്പു ലഭിച്ചിട്ടും ഒന്നും ചെയ്യാതെ കൂട്ടനരഹത്യക്ക് വഴിയൊരുക്കിയ സർക്കാർ ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായിരിക്കുമെന്ന് സിലോൺ ടുഡേ മുഖപ്രസംഗത്തിൽ ആഞ്ഞടിച്ചു. അതിനിടെ, മുന്നറിയിപ്പിനെ കുറിച്ച് കേട്ടിരുന്നതായി ശ്രീലങ്കൻ ധനമന്ത്രി ഹർഷ ഡി സിൽവ പറഞ്ഞു. രാജ്യത്ത് ഭീകരമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്നായിരുന്നു ആ മുന്നറിയിപ്പിെൻറ ഉള്ളടക്കം.
അേതസമയം, ഡിസംബറിൽ ദേശീയ സുരക്ഷ കൗൺസിലിെൻറ ചുമതല വിക്രമസിംഗെയിൽ നിന്ന് ഒഴിവാക്കിയതിനുശേഷം സുരക്ഷ സംബന്ധിയായ സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് സർക്കാർ വക്താവും ആരോഗ്യമന്ത്രിയുമായ സേനരത്ന വെളിപ്പെടുത്തി. രാജ്യത്തിെൻറ സുരക്ഷച്ചുമതല പ്രധാനമന്ത്രിക്കു നൽകാത്ത ആദ്യെത്ത രാജ്യം ശ്രീലങ്കയായിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞവർഷം വിക്രമസിംഗെയെ പദവിയിൽനിന്ന് പുറത്താക്കിയതു മുതലാണ് ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചത്. സുപ്രീംകോടതി ഇടപെട്ടാണ് ഡിസംബറിൽ വിക്രമസിംഗെയെ പുനഃസ്ഥാപിച്ചത്. എന്നാൽ, അപ്പോഴും ഇരുവരും തമ്മിലെ ഭിന്നത ബാക്കിയായിരുന്നു. സുരക്ഷ രഹസ്യങ്ങൾപോലും വിക്രമസിംഗെക്ക് ൈകമാറാതെ സിരിസേന ഭദ്രമാക്കിവെക്കുകയായിരുന്നു.