അധികാരത്തിലേറുന്നത് സിംഹളരുടെ യുദ്ധവീരൻ
text_fieldsകൊളംബോ: പ്രതീക്ഷിതമെങ്കിലും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിംകൾക്കും തമി ഴർക്കും അതുപോലെ ഇന്ത്യക്കും ഒട്ടും ആശാവഹമല്ല ശ്രീലങ്കയിലെ പ്രസിഡൻറ് തെരഞ്ഞെടു പ്പ് ഫലം. ഭൂരിപക്ഷമായ സിംഹള ബുദ്ധരുടെ വീരപുരുഷനാണ് പ്രസിഡൻറായി തെരഞ്ഞെടുക്ക പ്പെട്ട ശ്രീലങ്കൻ പീപ്ൾസ് പാർട്ടിയുടെ ഗോതാബായ രാജപക്സ. തങ്ങളെ തീവ്രവാദികളായ ി കരുതുന്ന സിംഹള ബുദ്ധരുടെ പിന്തുണയുള്ള ഗോതാബായയുെട ഭരണകാലത്ത് ജീവിതം കൂടുത ൽ ദുസ്സഹമാകുമെന്നാണ് ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകൾ കരുതുന്നത്. ഈസ്റ്റർ ദിനത് തിലെ ഭീകരാക്രമണം രാജ്യത്തെ ധ്രുവീകരിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭീകരാക്രമണത്തോടെ ശ്രീലങ്കയിലെ മുസ്ലിംകളുടെ നില പരുങ്ങലിലാണ്. തമിഴ്വംശജരും അദ്ദേഹത്തെ സംശയമുനയോടെയാണ് കാണുന്നത്. ശ്രീലങ്കയിലെ 2.18 കോടി ജനങ്ങളിൽ 25 ശതമാനത്തോളമാണ് തമിഴരും മുസ്ലിംകളും. ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നു. അന്നത്തെ പ്രസിഡൻറും മൂത്ത സഹോദരനുമായിരുന്ന മഹിന്ദ രാജപക്സക്കൊപ്പം ചേർന്ന് തമിഴ് വിമതരെ അടിച്ചമർത്തി 30 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതില്‍ ഗോതാബായക്കു വലിയ പങ്കുണ്ട്. അതിനാലാണ് സിംഹളർ ഈ 70കാരനെ യുദ്ധവീരനായി കരുതുന്നതും.
ആഭ്യന്തരയുദ്ധകാലത്ത് മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണങ്ങൾ ഗോതാബായ തള്ളിക്കളഞ്ഞിരുന്നു. അതിനാൽ തന്നെ, അധികാരത്തിലെത്തിയാല്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയുമായി ഒപ്പിട്ട കരാറിനു വിരുദ്ധമായി, ആഭ്യന്തരയുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തില്ലെന്ന് ഗോതാബായ പ്രഖ്യാപിക്കുകയും ചെയ്തു. യു.എന്നുമായി സഹകരിക്കാൻ തയാറാണ്, എന്നാൽ മുൻ സർക്കാറുകൾ ഒപ്പുവെച്ച കരാർ അംഗീകരിക്കില്ലെന്നായിരുന്നു പറഞ്ഞത്. ആഭ്യന്തരയുദ്ധകാലത്ത് തമിഴ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പുരുഷൻമാരെ നിഷ്ഠുരമായി കൊലപ്പെടുത്തുകയും ചെയ്ത സൈനികർക്ക് നിരുപാധികം മാപ്പുനൽകിയതിനും മഹിന്ദയും ഗോതാബായയും പഴി കേട്ടിട്ടുണ്ട്.
യു.എസ് പൗരത്വം
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇദ്ദേഹത്തിെൻറ യു.എസ് പൗരത്വവും വിവാദമായി. യു.എസ് പൗരത്വമുണ്ടായിരുന്ന ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ചോദ്യംചെയ്തു സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്. ഭീകരവാദത്തിനെതിരെ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കു മെന്നുമായിരുന്നു പ്രചാരണായുധം.
പ്രസിഡൻറാകുന്ന സൈന്യാധിപൻ
1940 ജൂൺ 20ന് മതാര ജില്ലയിലെ ഉന്നത രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച ഗോതാബായക്ക് മഹീന്ദ രാജപക്സയുൾപ്പെടെ ആറ് സഹോദരങ്ങളുണ്ട്. 1960കളിലെ പ്രമുഖ രാഷ്ട്രീയ നേതാവും ശ്രീലങ്കൻ ഫ്രീഡം പാർട്ടി സ്ഥാപകാംഗവുമായ ഡി.എ. രാജപക്സയാണ് പിതാവ്. ലോമ രാജപക്സയാണ് ഭാര്യ. ഒരു മകനുണ്ട്. കൊളംബോയിലെ ആനന്ദ കോളജിൽനിന്ന് ബിരുദവും കൊളംബോ സർവകലാശാലയിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. 1971ൽ സിലോൺ സൈന്യത്തിൽ ചേർന്നു.
1992ൽ വിരമിക്കുന്നതു വരെ സർ ജോൺ കോട്വാല ഡിഫൻസ് അക്കാദമി ഡെപ്യൂട്ടി കമാൻഡൻറ് ആയിരുന്നു. 1983ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി. 20 വർഷം നീണ്ട സൈനിക സേവനത്തിനിടെ ജെ.ആർ. ജയവർധനെ, രണസിംഗെ പ്രേമദാസ, ഡി.ബി. വിജെതുംഗ എന്നീ മൂന്നു മുൻപ്രസിഡൻറുമാരിൽനിന്ന് വിശിഷ്ട സേവനത്തിന് പുരസ്കാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം കൊളംബോയിലെ കമ്പനിയിൽ ജോലിചെയ്തു.
1998ൽ യു.എസിലേക്ക് കുടിയേറിയ ഗോതാബായ ലോസ് ആഞ്ജലസിലെ ലെയോള ലോ സ്കൂളിൽ ഐ.ടി പ്രഫസറായും ജോലി നോക്കി. 2005 ൽ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി സഹോദരെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. അക്കാലത്ത് ഇരട്ടപൗരത്വമുണ്ടായിരുന്നു. 2005ൽ മഹീന്ദ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. പ്രത്യുപകാരമെന്നോണം മഹീന്ദയെ ശ്രീലങ്കൻ പ്രധാനമന്ത്രിയാക്കുമെന്ന് ശപഥം ചെയ്തിരിക്കയാണ് ഗോതാബായ. പ്രതിരോധ സെക്രട്ടറിയായിരിക്കെ 2012ലും 2013ലും ഇന്ത്യ സന്ദർശിച്ചു.
ഇന്ത്യക്ക് ആശങ്ക
മഹീന്ദെയപ്പോലെ ചൈനയോടാണ് ഗോതാബായക്കും കൂറ്. മഹീന്ദ പ്രസിഡൻറായിരുന്നപ്പോള്‍ ഇന്ത്യയുടെ അറിവില്ലാതെ ചൈനയുടെ രണ്ടു മുങ്ങിക്കപ്പലുകളെ ശ്രീലങ്കന്‍ തുറമുഖത്തു വിന്യസിക്കാന്‍ അനുമതി നല്‍കിയിരുന്നു. ശ്രീലങ്കന്‍ തുറമുഖങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിന് ചൈന വായ്പ അനുവദിച്ച് കടക്കെണിയിലാക്കുകയും ഹമ്പന്‍ടോട്ട തുറമുഖം പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയുടെ വടക്കുകിഴക്കു ഭാഗത്തുള്ള തമിഴ് വംശീയ ന്യൂനപക്ഷത്തെക്കുറിച്ചാണ് ഇന്ത്യയുടെ മറ്റൊരു ആധി.