സോൾ: ദക്ഷിണ കൊറിയയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസമായി എട്ടു പേർക്ക് മാത്രമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്‍ററാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്ത് ഇതുവരെ 10,661 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 234 പേർ മരിച്ചു. 55 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 8,042 പേർ സുഖം പ്രാപിച്ചു.