കാഠ്മണ്ഡു: കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 110 റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് പൗരന്മാരെ നാട്ടിലെത്തിച്ചത്.
നേപ്പാളിലെത്തി യ ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 4,479 വിദേശ വിനോദ സഞ്ചാരികളെ സർക്കാർ സ്വദേശത്തേക്ക് തിരിച്ചയച്ചിരുന്നു. മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് 10,000ഒാളം വിനോദ സഞ്ചാരികളാണ് രാജ്യത്ത് കുടുങ്ങി പോയത്.
എല്ലാ വർഷവും വസന്ത കാലത്ത് പതിനായിരത്തോളം വിനോദ സഞ്ചാരികൾ പര്‍വ്വതാരോഹണത്തിനും കാല്‍നടയാത്രയ്ക്കുമായി നേപ്പാളിൽ എത്താറുണ്ട്.
നേപ്പാളിൽ 15 ഇന്ത്യക്കാരടക്കം 31 പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. നാല് നേപ്പാൾ സ്വദേശികൾ സുഖം പ്രാപിച്ചു.