ഞായറാഴ്ച മുതൽ സമ്പുഷ്ട യുറേനിയം തോത് വർധിപ്പിക്കും –റൂഹാനി
text_fieldsതെഹ്റാൻ: ഞായറാഴ്ച മുതൽ തങ്ങളുടെ ആവശ്യാനുസരണം സമ്പുഷ്ട യുറേനിയത്തിെൻറ സംഭരണത്തേത് വർധിപ്പിക്കുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. വൻശക്തി രാജ്യങ്ങളുമായി 2015ൽ ഇറാനുണ്ടാക്കിയ ആണവ കരാറിെൻറ ഭാവി നിർണായകമായ സന്ദർഭത്തിലാണ് റൂഹാനിയുടെ പ്രസ്താവന. തിങ്കളാഴ്ച ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫും സമാനമായ പ്രസ്താവന നടത്തിയിരുന്നു.
ജൂലൈ ഏഴിന് തങ്ങളുടെ യുറേനിയം തോത് 3.67 ശതമാനമായിരിക്കില്ലെന്ന് റുഹാനി പറഞ്ഞു. ഈ നിബന്ധന ഞങ്ങൾ മാറ്റിവെക്കുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളത്ര തോതിൽ സംഭരിക്കും. ഇതര കക്ഷികൾ കരാർ പാലിക്കാൻ തയാറായാൽ തങ്ങളും തയാറാകും. ഇറാനെതിരെ യു.എസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിപ്പിക്കുന്നതിന് കരാറിലേർപ്പെട്ട മറ്റു രാജ്യങ്ങൾ നടപടിയെടുക്കുന്നപക്ഷം പുതിയ നിലപാടിൽനിന്ന് പിന്മാറുമെന്ന് അദ്ദേഹം അറിയിച്ചു.
കരാറിനെ രക്ഷിക്കുന്നതിനായി ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവരെ സമ്മർദം ചെലുത്തുകയാണ് ഇറാെൻറ ലക്ഷ്യം. ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കിൽ പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്ന വൻകിട ജല റിയാക്ടറിെൻറ നിർമാണം പുനരാരംഭിക്കുമെന്നും റൂഹാനി പറഞ്ഞു. കരാറിെന രക്ഷിക്കാൻ യൂറോപ്യൻ യൂനിയൻ മുന്നോട്ടുവെച്ച നിർദേശം ‘പൊള്ള’യാണെന്നും ഇറാെൻറ എണ്ണവിൽപനക്ക് പണം ലഭ്യമാക്കാനുള്ള നിർദേശങ്ങൾ അതിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.