ജനുവരിയോടെ റോഹിങ്ക്യകൾ നാട്ടിലേക്ക് മടങ്ങും
text_fieldsധാക്ക: റോഹിങ്ക്യകളെ നാട്ടിലേക്ക് തിരികെെയത്തിക്കുന്നതിനുള്ള നടപടികളുമായി ബംഗ്ലാദേശും മ്യാന്മറും മുന്നോട്ടുപോവുന്നതായും ജനുവരിയോടെ ഇവർ മടങ്ങിത്തുടങ്ങുമെന്നും റിപ്പോർട്ട്. തിരികെയെത്തുന്ന റോഹിങ്ക്യകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ മ്യാന്മർ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും റോഹിങ്ക്യൻ ഗ്രാമങ്ങളുടെ നേർക്ക് സൈന്യത്തിെൻറ അതിക്രമം തുടരുന്നതായും മനുഷ്യാവകാശ സംഘങ്ങൾ മുന്നറിയിപ്പു നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇൗ വാർത്ത.
നവംബർ 23ന് മ്യാന്മറും ബംഗ്ലാദേശും അഭയാർഥി അനുരഞ്ജന ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് ബംഗ്ലാദേശിൽ കഴിയുന്ന ആറു ലക്ഷത്തിലേറെ അഭയാർഥികൾക്ക് തിരികെ മ്യാന്മറിലേക്ക് മടങ്ങാം. രണ്ടു മാസത്തിനകം മടക്കിയയക്കുന്നതിെൻറ ഭാഗമായി അഭയാർഥികളുടെ വെരിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് പുതിയ സംഘത്തെ നിയോഗിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, കത്തിച്ചാമ്പലാവുകയും ഉറ്റവർ കൊല്ലെപ്പടുകയും ചെയ്ത ഗ്രാമങ്ങളിലേക്ക് മടങ്ങാൻ വളരെ കുറഞ്ഞ ശതമാനം റോഹിങ്ക്യകൾ മാത്രമാണ് താൽപര്യം കാണിക്കുന്നതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
