നടപടികൾ പൂർത്തിയായില്ല; റോഹിങ്ക്യൻ അഭയാർഥികളുടെ മടക്കം വൈകും

23:22 PM
22/01/2018
Rohingya

ധാ​ക്ക: മ്യാ​ന്മ​റി​ൽ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തെ തു​ട​ർ​ന്ന്​​ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം​ചെ​യ്​​ത റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ മ​ട​ക്കം​ വൈ​കും. പ​ട്ടി​ക ത​യാ​റാ​ക്ക​ലും പ​രി​ശോ​ധ​ന​യും വൈ​കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച തി​രി​ച്ച​യ​ക്ക​ൽ ആ​രം​ഭി​ക്കാ​നാ​കി​ല്ലെ​ന്ന്​​​ ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി പ​റ​ഞ്ഞു. 

ബം​ഗ്ലാ​ദേ​ശി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ക്യാ​മ്പു​ക​ളി​ൽ ആ​റ​ര ല​ക്ഷ​ത്തോ​ളം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​ണ്​ ക​ഴി​യു​ന്ന​ത്. മ്യാ​ന്മ​ർ സൈ​ന്യ​വും ബു​ദ്ധ തീ​വ്ര​വാ​ദി​ക​ളും ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ൽ ഇ​വ​രി​ലേ​റെ​പ്പേ​ർ​ക്കും മ്യാ​ന്മ​റി​​ലേ​ക്ക്​ മ​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന​തും ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​റി​നെ കു​ഴ​ക്കു​ന്നു​ണ്ട്. 

ചൊ​വ്വാ​ഴ്​​ച മു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ച്ചു തു​ട​ങ്ങാ​നാ​യി​രു​ന്നു ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ നേ​ര​ത്തെ​യു​ണ്ടാ​യ തീ​രു​മാ​നം. എ​ന്നാ​ൽ, ഇ​നി​യു​മേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബാ​ക്കി​​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​നാ​കി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശി​ലെ അ​ഭ​യാ​ർ​ഥി പു​ന​ര​ധി​വാ​സ ക​മീ​ഷ​ണ​ർ അ​ബ്​​ദു​ൽ ക​രീം പ​റ​ഞ്ഞു. 

COMMENTS