ബഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
text_fieldsബഗ്ദാദ്: ഇറാഖിലെ ബഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപത്തെ ആളില്ലാത്ത വീട്ടിലാണ് റോക്കറ്റ് പതിച്ചതെന്ന് സൈന്യം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ബഗ്ദാദിലെ കിഴക്കൻ ജില്ലയിൽ നിന്ന് റോക്കറ്റ് തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ട്. ഈയാഴ്ച ആദ്യമായാണ് അതീവ സുരക്ഷാ മേഖലയിൽ റോക്കറ്റ് പതിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ഫോടനം ഉണ്ടായതിന് പിന്നാലെ അമേരിക്കൻ എംബസി വളപ്പിൽ നിന്ന് സൈറൺ മുഴങ്ങി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളെ ഏറ്റെടുത്തിട്ടില്ല.
ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് ഈ വർഷം നിരവധി റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി അമേരിക്ക ആരോപിക്കുന്നു. എന്നാൽ, അമേരിക്കയുടെ ആരോപണത്തെ ഈ ഗ്രൂപ്പുകൾ അനുകൂലിക്കുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
