ചൈനയിലെ കടകളിൽ മതചിഹ്നങ്ങൾക്ക് വിലക്ക്
text_fieldsബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ഹലാൽ റസ്റ്റാറൻറുകളിലും ഭക്ഷണശ ാലകളിലും അറബിക് ഭാഷയിലെഴുതിയ ബോർഡുകളും ചിഹ്നങ്ങളും നിരോധിച്ചു. രാജ്യത്തെ മുസ ്ലിം ജനതയെ ദേശീയവത്കരിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ഇസ്ലാം മതവുമായി ബ ന്ധപ്പെട്ട എല്ലാം ഒഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ നിർദേശം നൽകിയതായി ബെയ്ജിങ് ങിലെ 11 റസ്റ്റാറൻറുകളിലെയും കടകളിലെയും ജീവനക്കാർ പറഞ്ഞു. ഹലാൽ എന്ന് അറബിയിലെഴുതിയ ബോർഡും ചന്ദ്രക്കലയുടെ ചിഹ്നവും അടക്കം ഒഴിവാക്കാനാണ് നിർദേശം. വിദേശ സംസ്കാരം മാറ്റി നിർത്തി ചൈനയിലെ നിയമങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം.
പശ്ചിമേഷ്യൻ രീതിയിൽ താഴികക്കുടങ്ങളോടെ നിർമിച്ച പള്ളികൾ പഗോഡ രീതിയിലേക്ക് മാറ്റിപ്പണിയണമെന്നതും നിർദേശങ്ങളിൽപെട്ടതാണ്. ചൈനയിൽ രണ്ടു കോടി മുസ്ലിംകളാണുള്ളത്. മതപരമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് ചൈന ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.
എന്നാൽ, ഇസ്ലാമിക ആചാരങ്ങളെയും വിശ്വാസരീതികളെയും അടിച്ചമർത്തുന്ന നടപടിയാണ് സ്വീകരിച്ചുപോരുന്നത്. ഇവരെ കമ്യൂണിസ്റ്റ് ചട്ടക്കൂടിലേക്ക് മാറ്റാനുള്ള പ്രചാരണങ്ങളും സജീവമാണ്. മുസ്ലിംകൾ മാത്രമല്ല, ക്രിസ്തു മതവിഭാഗങ്ങളും അധികൃതരുടെ നിരീക്ഷണത്തിലാണ്.
നിരവധി ചർച്ചുകൾ അധികൃതർ പൂട്ടിക്കഴിഞ്ഞു. ഇെതാന്നും വാർത്തയാകാറില്ല. ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ പീഡനങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കഥകളെല്ലാം പുറംലോകമറിഞ്ഞത്. മതപരമായ സ്വാതന്ത്ര്യം അനുവദിച്ചാൽ ആളുകളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ചൈനീസ് സർക്കാറിെൻറ ഭയം.