ഉപരോധം പിൻവലിക്കാതെ ചർച്ചയില്ലെന്ന് ട്രംപിനോട് റൂഹാനി
text_fieldsതെഹ്റാൻ: ഉപരോധം പിൻവലിക്കാതെ യു.എസുമായി ചർച്ചക്കില്ലെന്ന് നയം വ്യക്തമാക്കി ഇറ ാൻ പ്രസിഡൻറ് ഹസൻ റൂഹാനി. 2015ലെ ആണവകരാർ സംബന്ധിച്ച് ഇറാനുമായുള്ള പ്രശ്നം പരിഹരിക്കാൻ ആഴ്ചകൾക്കകം റൂഹാനിയുമായി ചർച്ചക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാനെതിരായ ഉപരോധങ്ങൾ അവസാനിപ്പിക്കുകയാണ് പ്രശ്നപരിഹാരത്തിെൻറ ആദ്യപടിയെന്നായിരുന്നു ട്രംപിന് റൂഹാനിയുടെ മറുപടി.
ഞങ്ങൾ ആറ്റംബോംബ് നിർമിക്കാൻ ഉദ്ദേശിച്ചിട്ടില്ല. പരമ്പരാഗത ആയുധങ്ങളാണ് ഇറാനിയൻ സൈനികർ ഉപയോഗിക്കുന്നത്. ക്രിയാത്മക തീരുമാനങ്ങൾ എടുക്കേണ്ടത് യു.എസാണെന്നും ഇറാനെതിരെ നിയമവിരുദ്ധമായി ചുമത്തിയ ഉപരോധങ്ങൾ പിൻവലിക്കുകയാണ് അതിനുള്ള വഴിയെന്നും റൂഹാനി ചൂണ്ടിക്കാട്ടി.ആണവകരാറിൽനിന്ന് പിന്മാറിയ യു.എസ് ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതോടെയാണ് ഇറാൻ സാമ്പത്തിക വ്യവസ്ഥ അവതാളത്തിലായത്.