Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് രാഷ്ട്രീയ നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
arif-wasirf
cancel

ഇസ് ലാമാബാദ്: പാകിസ്താനിലെ പഷ്തൂൺ തഹഫുസ് മൂവ്മെന്‍റ് (പി.ടി.എം) നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ത രാത്രിയിൽ വാനയിലെ വീടിന് സമീപത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് ആരിഫിന് നേരെ വെടിയുതിർത്തത്. ഖൈബർ -പഖ്തൂൻഖ്വ പ്രവിശ്യയിലെ തെക്കൻ വസീറിസ്താൻ ജില്ലയിലാണ് സംഭവം. 

വെടിയേറ്റ ഉടൻ തന്നെ വസീറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇസ് ലാമാബാദിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജയിലിലായിരുന്ന വസീർ കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 

2017ൽ വസീറിന്‍റെ കുടുംബത്തിലെ ഏഴംഗങ്ങൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PTM leader Arif Wazir shot dead -World News
Next Story