തെരഞ്ഞെടുപ്പ് വൈകുന്നു; ശ്രീലങ്ക ഭരണഘടന പ്രതിസന്ധിയിലേക്ക്

14:35 PM
23/05/2020
rajapakse-godabav

കൊളംബോ: പാർലമെന്‍റ് തെരഞ്ഞെടുപ്പ് വൈകുന്നതോടെ ശ്രീലങ്ക ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിമാറുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച ആറ് ഹരജികൾ ശ്രീലങ്കൻ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അടിയന്തരവാസ്ഥ കാലത്ത് മാത്രമേ പാർലമെന്‍റ് പിരിച്ചുവിടാൻ പ്രസിഡന്‍റിന് ഭരണഘടന അധികാരം നൽകുന്നുള്ളൂവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർലമെന്‍റ് പിരിച്ചുവിട്ട് മൂന്നു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ നിലവിൽ വരണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ മാർച്ച് രണ്ടിനാണ്​ പ്രസിഡൻറ്​ ഗോടബയ രാജപക്​സ പാർലമെന്‍റ്​ പിരിച്ചുവിട്ടത്​. പാര്‍ലമെന്‍റ്​ പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം 2020 ഫെബ്രുവരിയിൽ പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു​ പ്രസിഡൻറി​​െൻറ നടപടി​. 
തുടർന്ന്​ ഏപ്രില്‍ 25ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 14ന് പുതിയ പാര്‍ലമെന്‍റ്​ ആദ്യ യോഗം ചേരുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ വ്യാപനത്തെ തുടർന്ന്​ രാജ്യത്ത്​ ഏഴുപേർ മരിക്കുകയും 295 പേർക്ക് രോഗം ബാധിക്കുകയും ചെയ്തതോടെ സാഹചര്യം മാറി. തുടർന്ന് തെരഞ്ഞെടുപ്പ് തീയതി ജൂൺ 20ലേക്ക് മാറ്റുകയായിരുന്നു.

Loading...
COMMENTS