ജോലിക്കിടെ ഉറങ്ങിയ പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsഇസ്ലാമാബാദ്: പറന്നുെകാണ്ടിരുന്ന വിമാനത്തിൽ കിടന്നുറങ്ങിയ പൈലറ്റിന് പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് (പി.െഎ.എ) കാരണം കാണിക്കൽ നോട്ടീസ് നൽകി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ പ്രവൃത്തിക്ക് വിശദീകരണം തേടിയാണ് പൈലറ്റ് ആമിർ ഹാശ്മിക്ക് നോട്ടീസ് നൽകിയത്. ഹാശ്മിെക്കതിരായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പി.െഎ.എയുടെ എച്ച്.ആർ വകുപ്പ് മേധാവി രഹീൽ അഹ്മദ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സംഭവത്തിൽ ഹാശ്മി ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണം. ജോലിക്കിടെ പറന്നുകൊണ്ടിരുന്ന വിമാനത്തിൽവെച്ച് ഉറങ്ങിയതു സംബന്ധിച്ച് യാത്രക്കാരിലൊരാൾ ഹാശ്മിക്കെതിരെ പരാതി നൽകിയിരുന്നു. മുതിർന്ന എയർഹോസ്റ്റസ് സംഭവത്തെക്കുറിച്ച് അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഏപ്രിലിൽ 305 യാത്രക്കാരുമായി ഇസ്ലാമാബാദിൽനിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽവെച്ചാണ് രണ്ടര മണിക്കൂർ ബിസിനസ് ക്ലാസ് കാബിനിൽ പോയി ഹാശ്മി കിടന്നുറങ്ങിയത്.