Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പിൻസിൽ അംബോ...

ഫിലിപ്പിൻസിൽ അംബോ ചുഴലിക്കാറ്റിൽ അഞ്ച് മരണം; ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
Philippines-tropical-typhoon
cancel

മനില: ഫിലിപ്പിൻസിൽ വീശിയടിച്ച അംബോ ചുഴലിക്കാറ്റിൽ അഞ്ച് മരണം. കിഴക്കൻ വിസയാസ്, ക്യൂസോൺ സ്വദേശികളാണ് മരണപ്പെട്ടത്. 

ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതി ബന്ധം തകരാറിലായി. വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 

ദ്വീപ് രാജ്യമായ ഫിലിപ്പിൻസിൽ ചുഴലിക്കാറ്റ്​ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. 

2013ൽ ഫിലിപ്പീൻസിൽ വീശിയടിച്ച ഹെയ്ൻ ചുഴലിക്കാറ്റ്​ വലിയ നാശനഷ്ടമാണ് വരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesworld newsmalayalam newsasia pasafictyphoon Ambo
News Summary - Philippines tropical typhoon Ambo kills 5 -World News
Next Story