ഇ​സ്രാ​യേ​ലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടെന്ന് പി.​എ​ൽ.​ഒ യോഗം

  • ‘കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യു​ള്ള ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം നിലപാടിൽ മാറ്റമില്ല’​​

15:00 PM
16/01/2018
mehmood-abbas

റാ​മ​ല്ല: ഇ​സ്രാ​യേ​ലി​നു​ള്ള അം​ഗീ​കാ​രം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഫ​ല​സ്​​തീ​ൻ ലി​ബ​റേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (പി.​എ​ൽ.​ഒ) ആ​ലോ​ച​ന. കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യി 1967ലെ ​അ​തി​ർ​ത്തി പ്ര​കാ​ര​മു​ള്ള ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം ഇ​സ്രാ​യേ​ലി​നെ അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പി.​എ​ൽ.​ഒ​ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​ർ​േ​ദ​ശം. 
വെ​സ്​​റ്റ്​​ബാ​ങ്കി​ലെ റാ​മ​ല്ല​യി​ൽ ചേ​ർ​ന്ന പി.​എ​ൽ.​ഒ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​വാ​ഹ​ക സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ഇ​സ്രാ​യേ​ലി​നോ​ട്​ ചേ​ർ​ക്കാ​നും അ​വി​ടെ കൂ​ടു​ത​ൽ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കാ​നു​മു​ള്ള ഇ​സ്രാ​യേ​ലി​​െൻറ നീ​ക്കം ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും ഇ​സ്രാ​യേ​ലി​​െൻറ ഏ​ക​പ​ക്ഷീ​യ​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മൂ​ലം ഒാ​സ്​​ലോ ക​രാ​ർ ദു​ർ​ബ​ല​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. 
ഫ​ല​സ്​​തീ​നി​ലെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ഇ​സ്രാ​യേ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഫ​ല​സ്​​തീ​ൻ പി​ന്മാ​റു​ക​യാ​ണെ​ന്നും ​േയാ​ഗം അ​റി​യി​ച്ചു. ജ​റൂ​സ​ല​മി​നെ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ക​യും എം​ബ​സി അ​ങ്ങോ​ട്ട്​ മാ​റ്റു​ക​യും ചെ​യ്യു​ന്ന ഏ​ത്​ രാ​ജ്യ​വു​മാ​യു​മു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ എ​ല്ലാ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 

ജ​റൂ​സ​ല​മി​നെ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ പ്ര​ഖ്യാ​പ​ന​ത്തി​​െൻറ​യും നി​ർ​ദി​ഷ്​​ട ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​​െൻറ ഭാ​ഗ​മാ​യ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ കൂ​ടു​ത​ൽ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​​െൻറ നീ​ക്ക​ത്തി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പി.​എ​ൽ.​ഒ കേ​ന്ദ്ര സ​മി​തി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്. 
ട്രം​പി​​െൻറ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​മാ​റ്റം പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ​​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ്​ ത​ങ്ങ​ൾ ഇ​നി കാ​തോ​ർ​ക്കു​ക​യെ​ന്നും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

COMMENTS