നെതർലൻഡ്സും സ്വിറ്റ്സർലൻഡും ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് ഫണ്ട് നിർത്തി
text_fieldsയുനൈറ്റഡ് നാഷൻസ്: ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എ ൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ)ക്ക് നൽകിവന്ന സഹായം നെതർലൻഡ്സും സ്വിറ ്റ്സർലൻഡും നിർത്തി. ഫണ്ടിങ്ങിൽ ക്രമക്കേട് ആരോപിച്ചാണ് പിൻവാങ്ങൽ. പ്രതിവർഷം 2.25 കോടി ഡോളറാണ് സ്വിറ്റ്സർലൻഡ് സർക്കാർ ഏജൻസിക്കു നൽകുന്നത്.
1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതോടെ സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളെ സഹായിക്കുന്നതിനാണ് യു.എൻ ഫണ്ട് തുടങ്ങിയത്. ലബനാൻ, ജോർഡൻ, സിറിയ, ഫലസ്തീെൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അഭയാർഥികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങളാണ് ഫണ്ടുപയോഗിച്ച് നിറവേറ്റിയിരുന്നത്.